by webdesk2 on | 02-07-2026 11:26:13
കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലെത്തിച്ച ആഡംബര വാഹനങ്ങളുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോർ അന്വേഷണത്തിന്റെ ഭാഗമായി നടൻ ദുൽഖർ സൽമാനെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യത. കഴിഞ്ഞ ദിവസം നടന്ന ദീർഘനേരം നീണ്ട ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളും ശേഖരിച്ച രേഖകളും പരിശോധിച്ച ശേഷമായിരിക്കും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുക.
കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റിൽ ഹാജരായ ദുൽഖറിനെ ഏകദേശം എട്ട് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. വാഹനങ്ങളുടെ ഉടമസ്ഥാവകാശം, രജിസ്ട്രേഷൻ രേഖകൾ, ഇറക്കുമതി നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അന്വേഷണ സംഘം തേടിയത്.ചോദ്യം ചെയ്യലിൽ, വാഹനങ്ങൾ അനധികൃതമായി ഇന്ത്യയിലെത്തിച്ചതായി തനിക്ക് അറിവില്ലായിരുന്നുവെന്നും വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ നിയമാനുസൃതമായി കൈവശമുണ്ടെന്നും നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നുമാണ് ദുൽഖർ മൊഴി നൽകിയതെന്നാണ് വിവരം.
അതേസമയം, ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കേരളത്തിലെത്തിച്ച ശൃംഖലയെ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം. പ്രാഥമിക അന്വേഷണത്തിൽ ഏകദേശം 50 ആഡംബര വാഹനങ്ങൾ ഇത്തരത്തിൽ കേരളത്തിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി പ്രമുഖരുടെയും സിനിമാ മേഖലയിലെ വ്യക്തികളുടെയും കൈവശം ഇത്തരം വാഹനങ്ങൾ എത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വശങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തരമായി പരിശോധിച്ചുവരികയാണ്. അന്വേഷണത്തിനിടെ ദുൽഖറിന്റെ വസതിയിൽ നിന്ന് കണ്ടെത്തിയ നാല് വാഹനങ്ങളുടെ രേഖകളും വിശദമായി പരിശോധിച്ചിട്ടുണ്ട്.
വാഹനങ്ങൾ വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണ നടപടികൾ പൂർത്തിയാകുന്നതുവരെ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും അവ അന്വേഷണ ആവശ്യങ്ങൾക്കായി ദുൽഖറിന്റെ കൈവശം തന്നെ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രേഖകളും സാങ്കേതിക തെളിവുകളും കൂടുതൽ പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള തുടർനടപടികളിൽ കസ്റ്റംസ് തീരുമാനം എടുക്കുക.
ഓപ്പറേഷൻ നുംഖോർ: നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും
കാഫിർ സ്ക്രീൻഷോട്ട് കേസ്: പി കെ കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള: അന്വേഷണം ഇഡിക്ക് വിടാന്‍ യുപി സര്‍ക്കാര്‍
കശുവണ്ടി അഴിമതിക്കേസ്: ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്കി സര്‍ക്കാര്‍
നാല് ദിവസം കൂടി ശക്തമായ മഴ തുടര്‍ന്നേക്കും; മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്
യൂണിഫോമില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുത്; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
സംസ്ഥാനത്ത് കനത്ത മഴ; വടക്കന്‍ കേരളത്തില്‍ മണ്ണിടിച്ചിലും നാശനഷ്ടങ്ങളും
രാത്രികാല പോസ്റ്റുമോര്‍ട്ടം: ജീവനക്കാരുടെ കുറവ് വെല്ലുവിളി; ജീവനക്കാരെ നിര്‍ബന്ധിക്കാനാകില്ലെന്ന് മന്ത്രി
അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിനെതിരെ കേസെടുക്കും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്