by webdesk2 on | 17-06-2026 04:02:30
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപനിയും മറ്റ് പകര്‍ച്ചവ്യാധികളും അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ തീരുമാനം. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും (ഡിഎംഒ) അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായ ശുചീകരണ പ്രവര്‍ത്തനങ്ങളും ഡ്രൈ ഡേ ആചരണവും സംഘടിപ്പിക്കും.
വരുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും. കൊതുക് വളരാന്‍ ഇടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കി ഡെങ്കിപ്പനി പടരുന്നത് തടയാനും, ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെ ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ പനി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിനും പതിമൂവായിരത്തിനും മുകളിലാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ മാത്രം 13,196 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതില്‍ മലപ്പുറം ജില്ലയിലാണ് നിലവില്‍ പനി വ്യാപനം ഏറ്റവും കൂടുതല്‍. പനിക്ക് പുറമെ ഡെങ്കിപ്പനി, ഷിഗെല്ല, എലിപ്പനി, മഞ്ഞപ്പിത്തം, മലേറിയ, ചിക്കന്‍പോക്‌സ് എന്നിവ ബാധിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് ഉയര്‍ന്ന നിലയില്‍ തന്നെയാണ് തുടരുന്നത്.
ഇന്നലെ മാത്രം സംസ്ഥാനത്ത് എട്ടുപേര്‍ക്ക് ഷിഗെല്ലയും 52 പേര്‍ക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ 85 പേര്‍ക്ക് ചിക്കന്‍പോക്‌സും, 11 പേര്‍ക്ക് എലിപ്പനിയും, 5 പേര്‍ക്ക് മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് വളയത്ത് ഇതര സംസ്ഥാന തൊഴിലാളിക്ക് ഇന്ന് മലേറിയ സ്ഥിരീകരിച്ചു. ഇതോടൊപ്പം 22 പേര്‍ക്ക് മഞ്ഞപ്പിത്തവും, രണ്ടുപേര്‍ക്ക് ടൈഫോയിഡും, ഒരാള്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരവും ഇന്നലെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ മാസം ഇതുവരെ മാത്രം 1343 പേര്‍ക്ക് ചിക്കന്‍പോക്‌സും, 924 പേര്‍ക്ക് ഡെങ്കിപ്പനിയും, 363 പേര്‍ക്ക് മഞ്ഞപ്പിത്തവും, 130 പേര്‍ക്ക് എലിപ്പനിയും, 79 പേര്‍ക്ക് ഷിഗെല്ലയും, 41 പേര്‍ക്ക് മലേറിയയും ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
രോഗവ്യാപനത്തിനൊപ്പം മരണസംഖ്യ ഉയരുന്നതും ആരോഗ്യവകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്നലെ സംസ്ഥാനത്ത് ഒരു മഞ്ഞപ്പിത്ത മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ പാലക്കാട് കരിമ്പുഴ സ്വദേശിയായ ജിജോ മോഹന്‍ ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഇതോടെ പാലക്കാട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രോഗവ്യാപനം തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം
പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
നീറ്റ് പുനഃപരീക്ഷ: നിയന്ത്രണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം
നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എ. പത്മകുമാറിനെതിരായ നടപടി: ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം
മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും
വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്ഐ
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്‍കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്