by webdesk2 on | 17-06-2026 10:46:36
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ഇന്ന് ഏറെ നിര്‍ണായക ദിനം. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്ന് വീണ വിജയനെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരങ്ങള്‍. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് വീണയ്ക്ക് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരിക്കുന്നത്. നേരത്തെ കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വീണ അന്ന് ഹാജരായിരുന്നില്ല. തുടര്‍ന്ന് നല്കിയ പുതിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ നടപടി.
കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ (CMRL) നിന്നും എക്സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപ എങ്ങനെയെല്ലാമാണ് വിനിയോഗിച്ചത്, എന്ത് സേവനമാണ് ഇതിനായി നല്‍കിയത് തുടങ്ങിയ കാര്യങ്ങളിലാണ് ഇ.ഡി ഇന്ന് വ്യക്തത വരുത്താന്‍ ശ്രമിക്കുക. ഈ പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. കൈപ്പറ്റിയ തുക ഉപയോഗിച്ച് ഏതെങ്കിലും തരത്തിലുള്ള സ്വത്തുക്കള്‍ സമ്പാദിച്ചിട്ടുണ്ടെന്ന് വ്യക്തമായാല്‍ അവ കണ്ടുകെട്ടാനുള്ള നീക്കങ്ങളിലേക്കും ഇ.ഡി കടന്നേക്കും. ഇതിനുപുറമേ, ശശിധരന് കര്‍ത്തയുടെ കമ്പനിയായ EicPL-ല്‍ നിന്നും വീണയ്ക്ക് ലക്ഷക്കണക്കിന് രൂപ വായ്പ ലഭിച്ച സാഹചര്യവും അതിന്റെ തിരിച്ചടവ് വിവരങ്ങളും വീണയ്ക്ക് ഇ.ഡിക്ക് മുന്നില്‍ വിശദീകരിക്കേണ്ടി വരും.
മാസപ്പടി കേസില്‍ കഴിഞ്ഞ ദിവസം സിഎംആര്‍എല്‍ എം.ഡി ശശിധരന് കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത, മകന് ശരണ്‍ എസ്. കര്‍ത്ത എന്നിവരെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് നിലവില്‍ ശരണ്‍ എസ്. കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ എസ്. കര്‍ത്ത. പിഎംഎല്‍എ (PMLA) ആക്ട് സെക്ഷന്‍ 50 പ്രകാരമാണ് ഇവരെ ഇ.ഡി ഓഫീസിലേക്ക് വിളിപ്പിച്ചു ചോദ്യം ചെയ്തത്. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാവും ഇന്ന് വീണ വിജയനെ ചോദ്യം ചെയ്യുക.
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം
മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും
വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്ഐ
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
ശബരിമല വിഷയത്തിലും വീഴ്ച; പി. രാജീവ്
ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണം പൊതിഞ്ഞ മേല്‍ക്കൂരയില്‍ നിറവ്യത്യാസം
സംസ്ഥാനത്ത് ലേണേഴ്സ് പരീക്ഷ നടത്തിപ്പ് താറുമാറായി; സാങ്കേതിക തകരാറില്‍ രണ്ടുദിവസമായി പരീക്ഷകള്‍ മുടങ്ങി
പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപവര്‍ കമ്മിറ്റി; സംസ്ഥാനത്ത് 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യമന്ത്രി
കഫ് സിറപ്പുകള്‍ ഇനി ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം; കേന്ദ്രത്തിന്റെ ഉത്തരവ്
എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്, മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞ് പി രാജീവ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്