News Kerala

പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

Axenews | പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

by webdesk3 on | 17-06-2026 01:40:25

Share: Share on WhatsApp Visits: 67


പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍



തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ കേരളം തുടരുമെന്നും, പദ്ധതിയുടെ കരാര്‍ വ്യവസ്ഥകളില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്‍ തുടരാന്‍ സംസ്ഥാനം നിര്‍ബന്ധിതരായിരിക്കുകയാണെന്നും, മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സര്‍ക്കാര്‍ പി.എം. ശ്രീ പദ്ധതിയുടെ കരാറില്‍ ഒപ്പുവെച്ച് ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ അന്തിമ നിലപാട് നിശ്ചയിക്കുന്നതിനായാണ് മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആദ്യ നൂറുദിന കര്‍മപദ്ധതി ജൂലൈ 1 മുതല്‍ നടപ്പാക്കുമെന്നും, പി.എം. ശ്രീ വിഷയത്തില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ചേര്‍ന്ന് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പദ്ധതി തുടരാനാണ് ശ്രമമെന്നും, പാഠ്യപദ്ധതിയുടെ കാര്യത്തില്‍ സംസ്ഥാനത്തിന് പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച വി.ഡി. സതീശന്‍, അദ്ദേഹത്തിന്റെ ഭരണകാലത്ത് നാല് വൈസ് ചാന്‍സലര്‍മാര്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും, അന്ന് അതിനെതിരെ പ്രതികരിച്ചില്ലെന്നും ആരോപിച്ചു. അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും സംഭവത്തെ ന്യായീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment