by webdesk3 on | 17-06-2026 01:26:24
കണ്ണൂര്‍: ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി എ. പത്മകുമാറിനെതിരായ സിപിഐഎം നടപടിയെ ചൊല്ലി ജില്ലാ കമ്മിറ്റി യോഗത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചോദ്യങ്ങളുമായി രംഗത്തെത്തി. ഇത്രയും വൈകി നടപടി സ്വീകരിച്ചതിന്റെ പ്രസക്തി എന്താണെന്നും, നിലവിലെ സാഹചര്യത്തില്‍ എന്താണ് മാറ്റമുണ്ടായതെന്നും പ്രവര്‍ത്തകര്‍ ചോദ്യം ഉയര്‍ത്തി.
സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എ. പത്മകുമാറിനെതിരെ ജില്ലാ കമ്മിറ്റി നടപടി സ്വീകരിക്കുമെന്ന സൂചന പുറത്തുവന്നതോടെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ നടപടി സസ്പെന്‍ഷനില്‍ ഒതുങ്ങിയതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടു.
എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ചതിന് ശേഷം നടപടി സ്വീകരിക്കാമെന്നായിരുന്നു മുന്‍ നിലപാടെന്നും, അത് ഇപ്പോള്‍ മാറ്റാന്‍ കാരണമെന്താണെന്നും യോഗത്തില്‍ ചില അംഗങ്ങള്‍ ചോദിച്ചു. മുമ്പുണ്ടായിരുന്ന സാഹചര്യത്തില്‍ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ആറര മണിക്കൂര്‍ നീണ്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ പത്മകുമാര്‍ വിഷയം ഏകദേശം അരമണിക്കൂര്‍ മാത്രമാണ് ചര്‍ച്ചയായത്. അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിവരം.
അതേസമയം, എസ്ഐടി കുറ്റപത്രം സമര്‍പ്പിച്ച ശേഷം എ. പത്മകുമാറില്‍ നിന്ന് വീണ്ടും വിശദീകരണം തേടുകയും, അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം.
സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം: വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം
വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം
പി.എം. ശ്രീ പദ്ധതിയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്
നീറ്റ് പുനഃപരീക്ഷ: നിയന്ത്രണത്തിനെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ടെലിഗ്രാം
നെടുമങ്ങാട് ഒന്നരവയസുകാരന്റെ മരണം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
എ. പത്മകുമാറിനെതിരായ നടപടി: ജില്ലാ കമ്മിറ്റിയില്‍ ചോദ്യങ്ങളുമായി ഒരു വിഭാഗം പ്രവര്‍ത്തകര്‍
പാലക്കാട്ട് വീണ്ടും ഡെങ്കിപ്പനി മരണം
മാസപ്പടി കേസ്: വീണ ടിയ്ക്ക് ഇന്ന് നിര്‍ണായകം: ഇഡി ചോദ്യം ചെയ്തേക്കും
വീട്ടില്‍ പോയി ചോദിക്ക് എന്ന പരാമര്‍ശം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി: ഡിവൈഎഫ്ഐ
ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്