News Kerala

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

Axenews | ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

by webdesk2 on | 17-06-2026 08:24:23

Share: Share on WhatsApp Visits: 6


ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖല ഐജി

ഐപിഎസ് തലപ്പത്ത് വീണ്ടും വന്‍ അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍. പുതിയ ഉത്തരവനുസരിച്ച് പുട്ട വിമലാദിത്യയെ ഉത്തരമേഖല (നോര്‍ത്ത് സോണ്‍) ഐജിയായി നിയമിച്ചു. നിലവില്‍ സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ നടക്കുന്ന ശക്തമായ നടപടിയായ ഓപ്പറേഷന്‍ തൂഫാന്റെ നോഡല്‍ ഓഫീസര്‍ കൂടിയാണ് അദ്ദേഹം. എസ്. സതീഷ് ബിനോയെ ആഭ്യന്തര സുരക്ഷാ വിഭാഗം ഐജിയായും നിയമിച്ചിട്ടുണ്ട്.

ഡിഐജി തലത്തിലും പ്രധാനപ്പെട്ട മാറ്റങ്ങളുണ്ട്. കെ. കാര്‍ത്തികിനെ കണ്ണൂര്‍ റേഞ്ച് ഡിഐജിയായും ടി. നാരായണനെ തൃശൂര്‍ റേഞ്ച് ഡിഐജിയായും മാറ്റി നിയമിച്ചു. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ കാര്‍ത്തികിനെ തൃശൂരിലേക്കും നാരായണനെ കണ്ണൂരിലേക്കുമായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ കണ്ണൂരിലേക്ക് പോകാന്‍ നാരായണന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരുടെയും താല്പര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ തീരുമാനമെടുത്തത്.

മറ്റു പ്രധാന നിയമനങ്ങളില്‍, മോഹനചന്ദ്രന്‍ നായരെ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്പിയായി നിയോഗിച്ചു. കൊച്ചി ഡിസിപിയായി അരുണ്‍ കെ. പവിത്രനെയും തിരുവനന്തപുരം ഡിസിപിയായി ഷഹന്‍ഷാ കെ.എസിനെയും നിയമിച്ചിട്ടുണ്ട്. ജുവനപടി മഹേഷാണ് പുതിയ ദക്ഷിണമേഖലാ വിജിലന്‍സ് എസ്പി.


Share:

Search

Recent News
Popular News
Top Trending


Leave a Comment