News Kerala

വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം

Axenews | വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം

by webdesk3 on | 17-06-2026 01:47:07

Share: Share on WhatsApp Visits: 59


വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വെള്ളാപ്പള്ളി നടേശന്‍; എസ്.എന്‍.ഡി.പിക്കെതിരായ ആക്രമണത്തില്‍ മൗനം പാലിക്കില്ലെന്ന് പ്രതികരണം


ആലപ്പുഴ: തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, വിമര്‍ശനങ്ങള്‍ തനിക്ക് പുതുമയുള്ളതല്ലെങ്കിലും എസ്.എന്‍.ഡി.പി യോഗത്തിനെതിരായ ആക്രമണങ്ങളില്‍ മൗനം പാലിക്കാനാകില്ലെന്ന് വ്യക്തമാക്കി.

യോഗനാദം മാസികയിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്. സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ തുറന്നുപറഞ്ഞതാണ് താന്‍ ചെയ്ത തെറ്റെന്നും, ഭീഷണികള്‍ക്ക് മുന്നില്‍ ഭയന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ മുന്നണികള്‍ മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുകയാണെന്നും, പാര്‍ട്ടി വര്‍ഗീയ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ഘടന പരിശോധിച്ചാല്‍ അത് വ്യക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പിന്നോക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും അവരുടെ ആശങ്കകളും തന്നേക്കാള്‍ നന്നായി മനസ്സിലാക്കിയ മറ്റൊരാളുണ്ടോയെന്ന കാര്യത്തില്‍ സംശയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടി.


Share:

Search

Recent News
Popular News
Top Trending


Leave a Comment