by webdesk2 on | 12-06-2026 10:09:30
കൊച്ചി: എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ ടി.വീണക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയക്കും. വരും ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാവും പുതിയ സമന്‍സ് നല്‍കുക. നേരത്തെ ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി തനിക്ക് എത്താന്‍ കഴിയില്ലെന്ന് വീണ ഇമെയിലിലൂടെ ഇഡിയെ അറിയിക്കുകയായിരുന്നു.
സിഎംആര്‍എല്ലുമായി (CMRL) ബന്ധപ്പെട്ട് 132 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നുവെന്ന സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിന്റെ (SFIO) കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ ഇടപാടുകളില്‍ അന്വേഷണം ശക്തമാക്കിയത്. 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് ലഭിച്ച 2.78 കോടി രൂപയും, എംപവര്‍ ഇന്ത്യയില്‍ നിന്ന് ലഭിച്ച 50 ലക്ഷം രൂപയുടെ വായ്പയുമാണ് നിലവില്‍ അന്വേഷണ പരിധിയിലുള്ളത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡുകളില് പിടിച്ചെടുത്ത ഡിജിറ്റല്‍ രേഖകളും സാമ്പത്തിക വിവരങ്ങളും മുന്‍നിര്‍ത്തിയാകും ഇഡി വീണയെ ചോദ്യം ചെയ്യുക.
കേസിന്റെ ആദ്യഘട്ടമെന്ന നിലയില്‍ സിഎംആര്‍എല്‍ എംഡി എസ്.എന്‍. ശശിധരന് കര്‍ത്ത, മകന് ശരണ്‍ എസ്. കര്‍ത്ത, കുടുംബാംഗങ്ങള്‍, കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, സീനിയര്‍ മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന് തുടങ്ങിയ ഒന്‍പത് പേര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയോട് വരും തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കേന്ദ്ര ഏജന്‍സി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സുഗതന് ഗുണ്ടയല്ല, നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവന്; ആര് ശ്രീലേഖ
ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും
ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയില്‍ കുടുങ്ങി വയോധിക; രക്ഷാപ്രവര്‍ത്തനം വിജയം
നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധക്കേസ്: വധശ്രമ വകുപ്പ് ഒഴിവാക്കി അന്തിമ കുറ്റപത്രം
നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്മാന്മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്
തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്