by webdesk2 on | 12-06-2026 08:07:25
കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച 43-കാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സ നടക്കുന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. രോഗിയുടെ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള കാലയളവില്‍ ഇദ്ദേഹം സഞ്ചരിച്ച പാതകളാണ് റൂട്ട് മാപ്പിലുള്ളത്.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ തയ്യാറാക്കിയ സമ്പര്‍ക്ക പട്ടികയില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര് ആരോഗ്യ പ്രവര്‍ത്തകരും, 14 പേര് കുടുംബാംഗങ്ങളും, 5 പേര് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ള ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.
സമ്പര്‍ക്ക പട്ടികയിലുള്ളവരെ റിസ്ക് സാധ്യത കണക്കിലെടുത്ത് മൂന്നായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ അതീവ ഗുരുതര സാധ്യതയുള്ള ഹൈയസ്റ്റ് റിസ്ക വിഭാഗത്തിലും, 13 പേര് ഹൈ റിസ്ക് വിഭാഗത്തിലും, 62 പേര് ലോ റിസ്ക് വിഭാഗത്തിലുമാണുള്ളത്. ഹൈയസ്റ്റ്, ഹൈ റിസ്ക് വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട 15 പേരെയും ഇതിനോടകം തന്നെ ഹോം ക്വാറന്റൈനിലാക്കി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
പൊതുജനങ്ങളുടെ സംശയനിവാരണത്തിനും സഹായത്തിനുമായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്ട്രോള് റൂം തുറന്നിട്ടുണ്ട്. 0495 2373 901, 9072007767 എന്നീ നമ്പറുകളില്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
ടി.വീണക്ക് വീണ്ടും ഇഡി സമന്‍സ് അയക്കും
ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരത്ത് ഇളകിവീണ പാറയ്ക്കടിയില്‍ കുടുങ്ങി വയോധിക; രക്ഷാപ്രവര്‍ത്തനം വിജയം
നിപ: 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധക്കേസ്: വധശ്രമ വകുപ്പ് ഒഴിവാക്കി അന്തിമ കുറ്റപത്രം
നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്മാന്മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്
തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്
തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്