News Kerala

നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്

Axenews | നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്

by webdesk3 on | 11-06-2026 01:36:21

Share: Share on WhatsApp Visits: 47


 നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് ബാധയെ തുടര്‍ന്ന് ആശങ്ക ഉയരുന്നതിനിടെ മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് നിലവിലെ ആരോഗ്യമന്ത്രി കെ. മുരളീധരന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പലരും അയച്ചുതന്നതായി പറഞ്ഞ വീണാ ജോര്‍ജ്, അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താന്‍ തയ്യാറല്ലെന്നും ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നും വ്യക്തമാക്കി.

രോഗബാധകളും ആരോഗ്യ പ്രതിസന്ധികളും ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങളെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധമാണ് ഒരുക്കേണ്ടതെന്ന് വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. ഇത്തരം വെല്ലുവിളികളെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നതാണ് ഇടതുപക്ഷത്തിന്റെ സമീപനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലബോറട്ടറിയില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് നിപ രോഗബാധ സ്ഥിരീകരിച്ചത്. രോഗിക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിനും ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും വീണാ ജോര്‍ജ് ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് പകരം പൊതുജനാരോഗ്യ സംരക്ഷണത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും, ശാസ്ത്രീയമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രോഗവ്യാപനം നിയന്ത്രിക്കാനാകുമെന്നും അവര്‍ പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment