News Kerala

തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്‍

Axenews | തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്‍

by webdesk3 on | 11-06-2026 01:32:44

Share: Share on WhatsApp Visits: 8


തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്‍



കണ്ണൂര്‍: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചകള്‍ ജില്ലാ കമ്മിറ്റിയുടെ മേല്‍ ചുമത്താനുള്ള ശ്രമം പാര്‍ട്ടി നേതൃത്വത്തിന്റെ വഞ്ചനയാണെന്ന് മുന്‍ സിപിഐഎം നേതാക്കളായ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും ആരോപിച്ചു. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തലിനെതിരെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരുവരും വിമര്‍ശനം ഉന്നയിച്ചത്.


താഴെത്തട്ടില്‍ നടന്ന ചര്‍ച്ചകളും വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതെങ്കിലും, അത്തരമൊരു വിലയിരുത്തലും റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ലെന്ന് ടി.കെ. ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം കണ്ടാല്‍ തന്നെ അത് വ്യക്തമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികമായി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതെങ്കിലും, ജില്ലയിലെ ഏതെങ്കിലും ഘടകം ബന്ധപ്പെട്ട സ്ഥാനാര്‍ഥികളെ അംഗീകരിച്ചിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. പയ്യന്നൂരില്‍ നിര്‍ദേശിക്കപ്പെട്ട സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കരുതെന്ന് ജില്ലാ കമ്മിറ്റി വ്യക്തമാക്കിയിരുന്നുവെന്നും, തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെയും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കെ ഇപ്പോള്‍ മുഴുവന്‍ ഉത്തരവാദിത്തവും ജില്ലാ കമ്മിറ്റിക്ക് മേല്‍ ചുമത്തുന്നത് ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്ന് ടി.കെ. ഗോവിന്ദന്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് നേതൃത്വം തന്നെയാണ് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു.

വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പ്രസ്താവനകള്‍ക്കെതിരെ പാര്‍ട്ടി നേതൃത്വവും മുന്‍ മുഖ്യമന്ത്രിയും നിലപാട് സ്വീകരിച്ചില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം തേടിയ സംഭവവും അദ്ദേഹം വിമര്‍ശിച്ചു. ബിജെപിയുമായുള്ള ധാരണയുടെ ഭാഗമായാണ് ഇത്തരം നടപടികള്‍ നടന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്നും, സാധാരണ പ്രവര്‍ത്തകരുടെ മേല്‍ കുറ്റം ചുമത്തരുതെന്നും ടി.കെ. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് ലഭിച്ച വോട്ടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണയിലൂടെയാണെന്നും, മതസ്ഥാപനങ്ങളുടെ നിര്‍ദേശപ്രകാരമല്ല ജനങ്ങള്‍ വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment