News Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്

Axenews | ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്

by webdesk3 on | 11-06-2026 01:27:29

Share: Share on WhatsApp Visits: 19


ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്


പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതിയായ എ. പത്മകുമാറിനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് സിപിഐഎം ഒരുങ്ങുന്നു. ഇക്കാര്യം പരിഗണിക്കാന്‍ സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഈ മാസം 15ന് യോഗം ചേരും.

സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതിയായ പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നതെന്നാണ് വിവരം. ഇതുവരെ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ച അദ്ദേഹം പാര്‍ട്ടി അംഗത്വം പുതുക്കിയിരുന്നു.

പാര്‍ട്ടി നടപടി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് നീക്കിയത് പാര്‍ട്ടി വൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു. പത്മകുമാറിനെ പൂര്‍ണമായും തള്ളിക്കളയാനോ പൂര്‍ണമായി ഉള്‍ക്കൊള്ളാനോ തയ്യാറാകാത്ത പാര്‍ട്ടി ഇക്കാര്യത്തില്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നതും ശ്രദ്ധേയമാണ്.

സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടി പാര്‍ട്ടി പത്മകുമാറിന് നോട്ടീസ് നല്‍കിയിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന വിശദീകരണമാണ് പത്മകുമാര്‍ പാര്‍ട്ടിക്ക് നല്‍കിയത്.

കേസില്‍ അറസ്റ്റിലായി 105 ദിവസങ്ങള്‍ക്ക് ശേഷമാണ് പത്മകുമാര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ശബരിമല കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പം മോഷ്ടിച്ച കേസിലുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment