by webdesk3 on | 11-06-2026 01:48:35
കണ്ണൂര്‍: മുന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ വധശ്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം കോടതിയില്‍ നല്‍കിയത്.
വധശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയത്. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നേരത്തെ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു.
പോലീസിന്റെ പുതിയ നിലപാടിനെ തുടര്‍ന്ന് കേസ് രാഷ്ട്രീയപ്രേരിതമായിരുന്നുവെന്ന ആരോപണം ശരിവെക്കപ്പെടുകയാണെന്ന് കെഎസ്യു പ്രതികരിച്ചു. കേസില്‍ പ്രതിയായി അറസ്റ്റിലായി ജയില്‍വാസം അനുഭവിച്ച കെഎസ്യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം.സി. അതുല്‍, പൊതുസമൂഹത്തോട് വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
കരിങ്കൊടി പ്രതിഷേധത്തിനിടെ വീണാ ജോര്‍ജിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പുനഃരന്വേഷണം വേണമെന്ന് കെഎസ്യു നേരത്തെ ആവശ്യപ്പെട്ടിരുന്നു. വ്യാജ പരാതി നല്‍കിയെന്നാരോപിച്ച് വീണാ ജോര്‍ജിന്റെ ഗണ്‍മാനെതിരെ നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഫെബ്രുവരി 25-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു കെഎസ്യു പ്രവര്‍ത്തകര്‍ വീണാ ജോര്‍ജിനെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനിടെ മാരകായുധവുമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു എഫ്ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്.
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധക്കേസ്: വധശ്രമ വകുപ്പ് ഒഴിവാക്കി അന്തിമ കുറ്റപത്രം
നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്മാന്മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്
തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്
തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു
നിപ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം
നിപ ബാധ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്