by webdesk3 on | 11-06-2026 01:44:34
ആലപ്പുഴ: നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്മാന്മാരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസിലെ പ്രതികളായ അഞ്ചു പേരെയും പ്രത്യേക അന്വേഷണസംഘം (എസ്ഐടി) പ്രത്യേകം ഇരുത്തിയാണ് ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ നടത്തിയത്.
അടിച്ചത് മനഃപൂര്‍വമല്ലെന്നാണ് ഗണ്മാന് സന്ദീപ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. സംഭവസമയത്ത് ലോക്കല്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നും, അതിനാലാണ് വാഹനത്തില്‍ നിന്ന് ചാടി ഇറങ്ങേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ ലാത്തി എവിടെ നിന്നാണ് ലഭിച്ചതെന്ന ചോദ്യത്തിന് സന്ദീപ് വ്യക്തമായ മറുപടി നല്‍കിയില്ല.
താന്‍ ചെയ്തത് ഔദ്യോഗിക കൃത്യനിര്വഹണത്തിന്റെ ഭാഗമായിരുന്നുവെന്നും, പ്രതിഷേധക്കാരെ തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടാകുമായിരുന്നുവെന്നും സന്ദീപ് മൊഴി നല്കി. വാഹനവ്യൂഹത്തിന് നേരെ ആക്രമണസാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലാത്തി കൈവശം വച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ചോദ്യം ചെയ്യല്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഭിഭാഷകനൊപ്പമാണ് പ്രതികള്‍ ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരായത്. അതേസമയം, കേസിന്റെ പേരില്‍ തങ്ങളെ വേട്ടയാടുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന അനില്‍ കല്ലിയൂര്‍ പ്രതികരിച്ചു.
അന്വേഷണത്തിനിടെ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും മതിയായ തെളിവുകളുടെ അഭാവം അന്വേഷണ സംഘത്തിന് വെല്ലുവിളിയാകുകയാണ്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനും മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടായിരുന്നോയെന്ന് കണ്ടെത്തുന്നതിനുമാണ് എസ്ഐടി ശ്രമിക്കുന്നത്.
എസ്ഐടി മേധാവി എ.പി. ഷൗക്കത്തലിയും അന്വേഷണ ഉദ്യോഗസ്ഥന് ബൈജു കെ. പൗലോസും നേതൃത്വം നല്‍കിയാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധക്കേസ്: വധശ്രമ വകുപ്പ് ഒഴിവാക്കി അന്തിമ കുറ്റപത്രം
നവകേരളയാത്ര മര്‍ദ്ദനക്കേസ്: ഗണ്മാന്മാരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു
നിപ പ്രതിസന്ധിയില്‍ ശാസ്ത്രീയ പ്രതിരോധം അനിവാര്യം; ഐക്യത്തോടെ നേരിടണമെന്ന് വീണാ ജോര്‍ജ്
തെരഞ്ഞെടുപ്പ് തോല്‍വി: സ്ഥാനാര്‍ഥി നിര്‍ണയത്തിലെ വീഴ്ചയ്ക്ക് നേതൃത്വം ഉത്തരവാദികളെന്ന് ടികെ ഗോവിന്ദന്
ശബരിമല സ്വര്‍ണക്കൊള്ളക്കേസ്; പത്മകുമാറിനെതിരെ നടപടി ചര്‍ച്ച ചെയ്യാന്‍ സിപിഐഎം ജില്ലാ കമ്മിറ്റി 15ന്
തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി; രാജ്യസഭാ എംപി പ്രകാശ് ചിക് ബറൈക്ക് രാജിവച്ചു
നിപ രോഗി പ്രത്യേക ഐസൊലേഷൻ വാർഡിൽ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കർശന നിയന്ത്രണം
നിപ ബാധ: കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത
വയനാട്ടിലെ ഷിഗല്ല വ്യാപനം: രോഗത്തിന്റെ ഉറവിടം കണ്ടെത്താനാവാതെ ആരോഗ്യവകുപ്പ്
മാസപ്പടി കേസ്: ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാവകാശം തേടി വീണ ടി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്