by webdesk2 on | 31-05-2026 03:04:30
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ വരും. ലിറ്ററിന് നാല് രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയുടെ വർധനയും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷീരകർഷകരുടെ ഉൽപാദനച്ചെലവ് വർധിച്ചതിനെ തുടർന്നാണ് വില വർധനവെന്ന് മിൽമ അറിയിച്ചു.
മിൽമയുടെ വിശദീകരണമനുസരിച്ച്, പാലിന് ലിറ്ററിന് നാല് രൂപ വർധിപ്പിക്കുമ്പോൾ അതിൽ 3.35 രൂപ നേരിട്ട് ക്ഷീരകർഷകർക്ക് ലഭിക്കും. വർധനവിന്റെ 83.75 ശതമാനവും കർഷകർക്ക് ലഭിക്കുന്ന തരത്തിലാണ് പുതിയ വിലനിർണയം.
പുതിയ വിലകൾ അച്ചടിച്ച പാൽ കവറുകൾ വിപണിയിലെത്താൻ കുറച്ച് സമയം കൂടി വേണ്ടിവരുമെന്ന് മിൽമ അറിയിച്ചു. അതിനാൽ നിലവിൽ വിപണിയിലുള്ള കവറുകളിൽ പഴയ വില രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ നിരക്കായിരിക്കും ഈടാക്കുക. ഏകദേശം ഒരു മാസം വരെ പഴയ വിലയുള്ള കവറുകൾ വിതരണം തുടരാനാണ് സാധ്യത. മിൽമ അവസാനമായി പാലിന്റെ വില വർധിപ്പിച്ചത് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് ലിറ്ററിന് ആറു രൂപയുടെ വർധനവാണ് നടപ്പാക്കിയിരുന്നത്.
മിൽമ പാലിന്റെ വില വർധനവ് നാളെ മുതൽ പ്രാബല്യത്തിൽ; ലിറ്ററിന് 4 രൂപയുടെ വർധന
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍
ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും
കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്കര്‍
കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്കാന് നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തു
കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോള്‍ തടഞ്ഞു
എക്സൈസ് വകുപ്പിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ നീക്കം; വിമുക്തി പദ്ധതി ശക്തിപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്