News Kerala

ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തു

Axenews | ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തു

by webdesk3 on | 30-05-2026 01:36:56

Share: Share on WhatsApp Visits: 16


ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്‌പെന്‍ഡ് ചെയ്തു



പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗവും സി.പി.ഐ.എം പ്രവര്‍ത്തകനുമായ സി. സുജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സി.പി.ഐ.എം ശ്രീകൃഷ്ണപുരം ലോക്കല്‍ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്.

സംഭവത്തെ തുടര്‍ന്ന് സുജിത്തിനെ ഡി.വൈ.എഫ്.ഐയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 23 വയസുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ശ്രീകൃഷ്ണപുരം പൊലീസ് സുജിത്തിനെതിരെ കേസെടുത്തിരുന്നു.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ ആരോപിക്കുന്നത്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പൊലീസ് നിലവില്‍ ഒളിവിലുള്ള സുജിത്തിനായി തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment