News Kerala

കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്

Axenews | കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്

by webdesk3 on | 30-05-2026 01:44:40

Share: Share on WhatsApp Visits: 35


കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്


തിരുവനന്തപുരം: കിഫ്ബിയുടെ പ്രവര്‍ത്തനത്തിലും ധനസമാഹരണ രീതികളിലും വ്യാപക മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. വരുമാനം സൃഷ്ടിക്കുന്ന പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയിലേക്ക് കിഫ്ബിയുടെ പ്രവര്‍ത്തനം മാറ്റാനാണ് ആലോചന. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഉടന്‍ ചേരും.

കിഫ്ബിയുടെ ഭാവി പ്രവര്‍ത്തനരീതി സംബന്ധിച്ച് പഠനം നടത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനും സാധ്യതയുണ്ട്. കിഫ്ബിയെക്കുറിച്ചുള്ള ധവളപത്രം തയ്യാറാക്കുന്നതിനായി രൂപീകരിക്കുന്ന സമിതിയും വിഷയങ്ങള്‍ പരിശോധിച്ചേക്കും.

മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ ഡയറക്ടര്‍ ബോര്‍ഡ് നിലവിലുണ്ടെങ്കിലും, കഴിഞ്ഞ ഒരു ദശാബ്ദക്കാലം പ്രവര്‍ത്തിച്ച രീതിയില്‍ കിഫ്ബിയെ സ്വതന്ത്രമായി മുന്നോട്ടുകൊണ്ടുപോകില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ധനവകുപ്പിന്റെ കൂടുതല്‍ മേല്‍നോട്ടത്തിലായിരിക്കും കിഫ്ബിയുടെ പ്രവര്‍ത്തനമെന്നാണ് സൂചന.

കിഫ്ബിയുടെ കടബാധ്യത സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതയായാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറച്ച സാഹചര്യത്തില്‍, നിലവിലെ ധനസമാഹരണ രീതിയോട് യുഡിഎഫ് സര്‍ക്കാരിന് യോജിപ്പില്ലെന്നാണ് വിലയിരുത്തല്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment