by webdesk3 on | 30-05-2026 01:31:31
കാസര്‍കോട്: പെരിയ കല്ല്യോട്ട് ഇരട്ടക്കൊലക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നാല് പ്രതികളുടെ പരോള്‍ താല്‍ക്കാലികമായി തടഞ്ഞു. കേസിലെ പ്രതികള്‍ക്ക് കൂട്ടമായി പരോള്‍ അനുവദിച്ചതിനെ ചൊല്ലി വിവാദം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ പത്ത് പ്രതികളില്‍ ആറു പേര് മാത്രമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരിക്കുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട പത്ത് പ്രതികള്‍ക്കും ഒരുമിച്ചാണ് സി.ബി.ഐ കോടതി പരോള്‍ അനുവദിച്ചത്. ഒന്നാം പ്രതി പീതാംബരന് ഉള്‍പ്പെടെയുള്ള അഞ്ച് പേര് മെയ് 18-നും മറ്റൊരു പ്രതി മെയ് 20-നും പരോളില്‍ പുറത്തിറങ്ങി. ലോക്കല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ സ്വന്തം നാട്ടിലെത്തുകയും ചെയ്തു.
പ്രതികള്‍ കൂട്ടമായി പരോളില്‍ പുറത്തിറങ്ങിയതോടെ സംഭവം വിവാദമായി. നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണന് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്കി. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ നാല് പ്രതികളുടെ പരോള്‍ തടഞ്ഞുവെക്കാനാണ് തീരുമാനം.
കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്കാന് നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തു
കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോള്‍ തടഞ്ഞു
എക്സൈസ് വകുപ്പിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ നീക്കം; വിമുക്തി പദ്ധതി ശക്തിപ്പെടുത്തും
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ വയോധികന് ദാരുണാന്ത്യം
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇഡി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്