News Kerala

എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്‍കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍

Axenews | എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്‍കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍

by webdesk3 on | 30-05-2026 01:40:37

Share: Share on WhatsApp Visits: 6


 എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്‍കാന്‍ നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍


തിരുവനന്തപുരം: കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ സബ് ഇന്‍സ്പെക്ടര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 43 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഇതുസംബന്ധിച്ച അടിയന്തര നിര്‍ദേശം കൈമാറിയത്.

2025 ജൂണ്‍ 9ന് പ്രസിദ്ധീകരിച്ച പി.എസ്.സി സബ് ഇന്‍സ്പെക്ടര്‍ റാങ്ക് പട്ടികയുടെ കാലാവധി 2026 ജൂണ്‍ 9ന് അവസാനിക്കാനിരിക്കെയാണ് നടപടി. നിലവില്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട 43 പേര്‍ക്ക് നിയമനം ലഭിക്കാതെ ജോലി അവസരം നഷ്ടമാകുന്ന സാഹചര്യം നിലനിന്നിരുന്നു.

സര്‍ക്കാര്‍ പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടിയിരുന്നെങ്കിലും ഈ എസ്ഐ റാങ്ക് പട്ടികയ്ക്ക് ആ ആനുകൂല്യം ബാധകമായിരുന്നില്ല. ഇതേ തുടര്‍ന്ന് റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ച് തങ്ങളുടെ ആശങ്ക അറിയിക്കുകയായിരുന്നു.

ഉദ്യോഗാര്‍ഥികളുടെ നിവേദനം പരിഗണിച്ച മന്ത്രി, കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിയമന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 43 പേര്‍ക്ക് ഉടന്‍ നിയമന ഉത്തരവ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.


Share:

Search

Recent News
Popular News
Top Trending


Leave a Comment