by webdesk3 on | 30-05-2026 01:34:17
ബെംഗളൂരു: കര്‍ണാടകയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ച നടക്കും. മുഖ്യമന്ത്രി ഡി കെ ശിവകുമാറിനൊപ്പം 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ചടങ്ങിന്റെ തീയതിയും വേദിയും സംബന്ധിച്ച് ഗവര്‍ണറുമായി ഡി കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തി.
ജൂണ്‍ 3 അല്ലെങ്കില്‍ ജൂണ്‍ 5 തീയതികളില്‍ സത്യപ്രതിജ്ഞ നടത്താമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഡി കെ ശിവകുമാര്‍ അറിയിച്ചു. ബെംഗളൂരുവിലെ വിധാന്സൗധയിലോ ലോക്ഭവനിലോ ചടങ്ങ് സംഘടിപ്പിക്കുന്നതും പരിഗണനയിലുണ്ട്.
പുതിയ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാകുമെന്നാണ് വിവരം. ദളിത്, ലിങ്കായത്ത് വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഉപമുഖ്യമന്ത്രി പദവി ലഭിക്കുമെന്നാണ് സൂചന.
എം ബി പാട്ടീല്‍, രാമലിംഗ റെഡ്ഡി, പ്രിയങ്ക് ഖാര്‍ഗെ, ഈശ്വര്‍ ഖാന്ദ്രെ, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാര്‍ക്കിഹോളി, ഡോ. യതീന്ദ്ര സിദ്ധരാമയ്യ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഡി കെ ശിവകുമാറിനൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്കാന് നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തു
കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോള്‍ തടഞ്ഞു
എക്സൈസ് വകുപ്പിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ നീക്കം; വിമുക്തി പദ്ധതി ശക്തിപ്പെടുത്തും
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ വയോധികന് ദാരുണാന്ത്യം
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇഡി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്