by webdesk2 on | 31-05-2026 11:23:42
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ അമ്മ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞ നവജാതശിശുവിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (CWC) ഏറ്റെടുക്കും. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തൊന്‍പതുകാരിയായ അമ്മ കുഞ്ഞിനെ വേണ്ടെന്ന നിലപാടിലാണ്. കുഞ്ഞിന് മുലപ്പാല്‍ നല്കാന് പോലും പെണ്‍കുട്ടി തയ്യാറാകുന്നില്ല. താന്‍ ഗര്‍ഭിണിയായ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്കിയ മൊഴി. രണ്ടുമാസത്തെ താല്‍ക്കാലിക പരിപാലനത്തിനുശേഷം അമ്മയ്ക്ക് മനംമാറ്റമുണ്ടായാല്‍ കുഞ്ഞിനെ തിരികെ വിട്ടുനല്‍കാനാണ് സി.ഡബ്ല്യു.സിയുടെ തീരുമാനം.
സംഭവത്തില്‍ അവിവാഹിതയായ പെണ്‍കുട്ടിക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസെടുത്തിട്ടുണ്ട്. മാനഹാനി ഭയന്നാണ് പെണ്‍കുട്ടി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. കഴിഞ്ഞദിവസം കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. പുലര്‍ച്ചെ ഒരു മണിയോടെ ശുചിമുറിക്കുള്ളില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് പൊക്കിള്‍ക്കൊടി സ്വയം മുറിച്ചുമാറ്റിയ ശേഷം കുഞ്ഞിനെ ജനലിലൂടെ പുറത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു.
കുറ്റിക്കാട്ടില്‍ നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ ആശുപത്രി ജീവനക്കാരാണ് ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലം കുഞ്ഞിന് വേഗത്തില്‍ തന്നെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. നിലവില്‍ അമ്മയും കുഞ്ഞും വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്.
നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍
ഹരിപ്പാട് പ്രസവത്തിന് പിന്നാലെ മാതാവ് വലിച്ചെറിഞ്ഞ കുഞ്ഞിനെ CWC ഏറ്റെടുക്കും
കുഞ്ഞിനെ സ്ഥിരമായി മര്‍ദിച്ചിരുന്നു: ഒന്നരവയസുകാരന്റെ മരണത്തില്‍ കുറ്റസമ്മതം നടത്തി പ്രതി അഷ്കര്‍
കിഫ്ബിയില്‍ സമഗ്ര മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ നീക്കം; പ്രവര്‍ത്തനവും ധനസമാഹരണ രീതിയും പുനഃപരിശോധനയ്ക്ക്
എസ്ഐ റാങ്ക് പട്ടികയിലുള്ള 43 പേര്‍ക്ക് നിയമനം നല്കാന് നിര്‍ദേശം; ആഭ്യന്തരമന്ത്രിയുടെ ഇടപെടല്‍
ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; പഞ്ചായത്ത് അംഗത്തെ സി.പി.ഐ.എം സസ്പെന്‍ഡ് ചെയ്തു
കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ സര്‍ക്കാര്‍ ബുധനാഴ്ച അധികാരമേല്‍ക്കും; 10 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോള്‍ തടഞ്ഞു
എക്സൈസ് വകുപ്പിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ നീക്കം; വിമുക്തി പദ്ധതി ശക്തിപ്പെടുത്തും
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്