by webdesk2 on | 30-05-2026 11:03:26
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അമൂല്യ വസ്തുക്കള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ ആഭ്യന്തരമന്ത്രിയുമായി കൂടിയാലോചിച്ച് കര്‍ശനമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. വിഷയത്തില്‍ ഏത് തരത്തിലുള്ള അന്വേഷണത്തോടും പൂര്‍ണ്ണമായി സഹകരിക്കുമെന്നും യാതൊരുവിധ എതിര്‍പ്പുമില്ലെന്നും കവടിയാര്‍ കൊട്ടാരം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഫണ്ട് വിവരങ്ങള്‍ പുറത്തുവിടാത്തതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവെ, ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക കണക്കുകളും പൂര്‍ണ്ണമായും സുതാര്യമായിരിക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. ആ കണക്കുകള്‍ ക്ഷേത്രം അധികൃതര്‍ പുറത്തുവിട്ടില്ലെങ്കിലും സര്‍ക്കാര്‍ അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആറേഴ് മാസങ്ങള്‍ക്കിടയില്‍ ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ ചാര്‍ത്തിയിരുന്ന അമൂല്യമായ വൈരനാമം, പുരാതനമായ സ്വര്‍ണ്ണ വിളക്ക്, 78 ഗ്രാം തൂക്കം വരുന്ന മറ്റ് സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മോഷണങ്ങള്‍ക്ക് കവടിയാര്‍ കൊട്ടാരത്തില്‍ ഇതേ കാലയളവില്‍ നടന്ന മോഷണവുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യവും അന്വേഷണസംഘം സജീവമായി പരിശോധിക്കുന്നുണ്ട്. ഒരേ സമയത്താണ് രണ്ട് കേന്ദ്രങ്ങളിലും മോഷണം നടന്നിരിക്കുന്നത് എന്നത് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.
അതേസമയം, ശബരിമല വിഷയത്തില്‍ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് പെട്ടെന്ന് തീരുമാനമെടുക്കാനാവില്ലെന്നും മന്ത്രി കെ. മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു. വിഷയത്തില്‍ നിലവിലെ സാഹചര്യങ്ങളില്‍ പൂര്‍ണ്ണ തൃപ്തിയില്ല. വരും ദിവസങ്ങളില്‍ കൃത്യമായ നിയമോപദേശം തേടിയ ശേഷമായിരിക്കും സര്‍ക്കാര്‍ ഈ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുക. ശബരിമലയിലെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിലവില്‍ മാറ്റാന്‍ സര്‍ക്കാരിന് നിയമപരമായ അധികാരമില്ലെന്നും, ഹൈക്കോടതിയാണ് അവരെ നിയോഗിച്ചതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
എക്സൈസ് വകുപ്പിൽ സമൂല മാറ്റങ്ങൾക്ക് സർക്കാർ നീക്കം; വിമുക്തി പദ്ധതി ശക്തിപ്പെടുത്തും
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശൂരിൽ വയോധികന് ദാരുണാന്ത്യം
സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: വീണയുടെ ലോക്കര്‍ തുറന്നു പരിശോധിക്കാന്‍ ഇഡി
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു; സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പലിന് സസ്പെന്ഷന്
ഇഡി അന്വേഷണം തടയണം; മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി സിഎംആര്‍എല്‍
പൂണെയില്‍ വിഷമദ്യ ദുരന്തം; 15 മരണം, നിരവധി പേര് ചികിത്സയില്‍
സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാത; ഇ ശ്രീധരനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച ഇന്ന്
വന്ദേമാതരം പൂര്‍ണമായി ആലപിക്കാത്തത് വിവാദത്തില്‍; സര്‍ക്കാരിനെതിരെ ബിജെപി
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്