News Kerala

നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്

Axenews | നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്

by webdesk3 on | 26-05-2026 01:22:02

Share: Share on WhatsApp Visits: 62


നെന്മാറ ഇരട്ടക്കൊലപാതക കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി; ചെന്താമരയുടെ വിചാരണ 29ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ സാക്ഷി വിസ്താരം പൂര്‍ത്തിയായി. കേസിലെ പ്രതിയായ ചെന്താമരയുടെ വിചാരണ ഈ മാസം 29ന് നടക്കും. നാല് മാസത്തിലേറെയായി തുടര്‍ന്നുവന്ന വിചാരണ നടപടികളാണ് പാലക്കാട് ജില്ല നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പൂര്‍ത്തിയായത്.

2025 ജനുവരി 27നാണ് നെന്മാറ പോത്തുണ്ടി ബോയന്‍ കോളനി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. നേരത്തെ, 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര കൊലപ്പെടുത്തിയിരുന്നു.

സജിത കൊലക്കേസില്‍ ചെന്താമരയ്ക്ക് കോടതി ഇരട്ട ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. ആ ശിക്ഷ അനുഭവിക്കുന്നതിനിടെയായിരുന്നു സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയതെന്നാണ് കേസ്.

സജിത കൊലക്കേസിലെ ശിക്ഷാവിധിക്ക് പിന്നാലെയാണ് നെന്മാറ ഇരട്ടക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചത്. കേസിന്റെ തുടര്‍നടപടികള്‍ ഈ മാസം 29ന് കോടതിയില്‍ പരിഗണിക്കും.


Share:

Search

Recent News
Popular News
Top Trending


Leave a Comment