by webdesk3 on | 13-05-2026 03:01:41
കോഴിക്കോട്: സംസ്ഥാനത്തെ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തീരുമാനം വേഗത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും, ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധി ലീഗ് നേതൃത്വവുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കമാന്‍ഡ് തീരുമാനം വന്നതിന് ശേഷം ശേഷിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കാന്‍ സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും അന്തിമ തീരുമാനങ്ങള്‍ പിന്നീട് ഉണ്ടാകും.
ഹൈക്കമാന്‍ഡിന്റെ തീരുമാനം വന്നാല്‍ മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും, യുഡിഎഫ് തന്നെയാണ് ഭരണത്തിലേറാന്‍ പോകുന്നതെന്ന് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിന്റെ അടിയന്തര നേതൃയോഗത്തിന് ശേഷമാണ് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി തങ്ങള്‍, പി.എം.എ സലാം, എം.കെ മുനീര്‍, ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, കെ.പി.എ മജീദ് തുടങ്ങിയ പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
മുഖ്യമന്ത്രി പ്രഖ്യാപനം; തീരുമാനം കാത്ത് ലീഗ്
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്
അമ്മ ഓഫീസിലെ തൊഴില്‍ പീഡന പരാതി: പൊലീസ് കേസെടുക്കില്ല
സിബിഎസ്ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 82.50%; മുന്നില്‍ തിരുവനന്തപുരം മേഖല
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം
മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്