News Kerala

രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം

Axenews | രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം

by webdesk3 on | 12-05-2026 01:36:47

Share: Share on WhatsApp Visits: 13


രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്,  മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം


ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകാനിടയുണ്ടെന്ന് സൂചന. വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകെന്നാണ് വിവരം. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നത്, പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും യാത്ര.

അതേസമയം, രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച. നേതൃത്വത്തെ കാണാനാണ് പോകുന്നതെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തരത്തില്‍ മുന്നോട്ട് പോകുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് വ്യക്തമാക്കി.

ജനാധിപത്യപരമായി തീരുമാനം എടുക്കാനാണ് നേതൃത്വം ശ്രമിക്കുന്നതെന്നും, ഉചിതമായ സമയത്ത് അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നും കെ പി അനില്‍ കുമാര്‍ പറഞ്ഞു. നിലവിലെ സംഭവവികാസങ്ങളെ ചുറ്റിപ്പറ്റി മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന അതിരൂക്ഷതയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കേരള മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ഒമ്പതാം ദിവസവും അനിശ്ചിതത്വം തുടരുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം നടക്കാത്തതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ ശക്തമായ അതൃപ്തി ഉയരുന്നു. പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന കടുത്ത വിമര്‍ശനമാണ് ഇന്നലെ മുസ്ലിം ലീഗ് നേതാക്കള്‍ ഉയര്‍ത്തിയത്. നിലവിലെ നിലപാട് തെരഞ്ഞെടുപ്പ് വിജയത്തിന്റെ മാറ്റ് കുറയ്ക്കുന്നതാണെന്നും ലീഗ് ആരോപിക്കുന്നു.


Share:

Search

Recent News
Popular News
Top Trending


Leave a Comment