News Kerala

മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്‍

Axenews | മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്‍

by webdesk3 on | 12-05-2026 01:26:21

Share: Share on WhatsApp Visits: 103


 മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്‍


കേരള മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകാനിടയുണ്ടെന്ന് കെ സുധാകരന്‍ അറിയിച്ചു. എംഎല്‍എമാരുടെ അഭിപ്രായം പരിഗണിച്ചായിരിക്കണം തീരുമാനം എന്നതാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നടക്കാനിരിക്കുന്ന ചര്‍ച്ച നിര്‍ണായകമാണെന്നും, സ്വന്തം അഭിപ്രായം കൃത്യമാണെങ്കിലും അത് മാധ്യമങ്ങളോട് വെളിപ്പെടുത്താനില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍, കണ്ണൂരിലെ മൂന്ന് നേതാക്കള്‍ കെ സുധാകരന്റെ വസതിയില്‍ എത്തി. ശ്രീ പ്രസാദ്, കൂടാളി മണ്ഡലം പ്രസിഡന്റ് എല്‍.ജി. ദയാനന്ദ്, മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി വി.ആര്‍. പ്രസാദ്, കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു. ഇത് വ്യക്തിപരമായ സന്ദര്‍ശനമാണെന്നാണ് നേതാക്കള്‍ വ്യക്തമാക്കിയത്.

അതേസമയം, ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയ്ക്കുശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുകെന്നാണ് സൂചന. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഖര്‍ഗെ എത്തുന്നതെന്നും, പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും അദ്ദേഹത്തിന്റെ യാത്രയെന്നും വിവരം.

ഇതിനിടെ, രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയുടെ വസതിയിലാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. നേതൃത്വത്തെ കാണാനാണ് പോകുന്നതെന്നും ജനങ്ങളെ സന്തോഷിപ്പിക്കുന്ന രീതിയില്‍ മുന്നോട്ട് പോകെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment