News Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്

Axenews | മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്

by webdesk3 on | 13-05-2026 02:59:12

Share: Share on WhatsApp Visits: 16


 മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ഇന്ന് സാധ്യത: ഡല്‍ഹിയില്‍ അന്തിമ തീരുമാനം; കോണ്‍ഗ്രസില്‍ കാത്തിരിപ്പ്


തിരുവനന്തപുരം/ഡല്‍ഹി: സംസ്ഥാനത്തെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനിടയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അറിയിച്ചു. തീരുമാനം ഡല്‍ഹിയിലായിരിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇനി കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇന്ന് തന്നെ അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന നല്‍കിയിരിക്കുന്നത്. സോണിയ ഗാന്ധി ആശുപത്രിയില്‍ ആയിരുന്ന സാഹചര്യത്തില്‍ ചെറിയ വൈകിപ്പോക്കുണ്ടായിരുന്നുവെന്നും, ഇനി പ്രഖ്യാപനം വൈകില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഇതിനിടെ, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കുറിച്ചുള്ള ആകാംക്ഷ ഉയരുകയാണ്. ഹൈക്കമാന്‍ഡ് ഇന്ന് തന്നെ തീരുമാനം പ്രഖ്യാപിക്കുമെന്ന സൂചനകളോടെ കോണ്‍ഗ്രസിലെ വിവിധ നേതൃക്യാമ്പുകള്‍ കാത്തിരിപ്പിലാണ്. കെ സി വേണുഗോപാല്‍, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളുടെ ക്യാമ്പുകള്‍ക്കിടയില്‍ ശക്തമായ നീക്കങ്ങളാണ് നടക്കുന്നത്.

ഡല്‍ഹിയില്‍ ഇന്നലെ നടന്ന നിര്‍ണായക ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷം കെ സി വേണുഗോപാലിന് പിന്തുണ നല്‍കിയതായാണ് വിവരം. അതേസമയം, മുഖ്യമന്ത്രി തിരഞ്ഞെടുപ്പില്‍ തനിക്ക് മുന്‍വിധിയില്ലെന്ന് രാഹുല്‍ ഗാന്ധി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വിലയിരുത്താനാണ് കൂടിയാലോചന നടത്തിയതെന്നും, എല്ലാ വശങ്ങളും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.


Share:

Search

Recent News
Popular News
Top Trending


Leave a Comment