by webdesk3 on | 12-05-2026 01:32:17
മെയ് 3ന് നടന്ന നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കുകയും വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിക്കുകയും ചെയ്തതായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും, വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വെബ്സൈറ്റുകള്‍ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പുതുക്കിയ രജിസ്ട്രേഷന് ആവശ്യമില്ലെന്നും അധിക ഫീസ് ഈടാക്കില്ലെന്നും എന്‍ടിഎ വ്യക്തമാക്കി.
പരീക്ഷയ്ക്ക് മുമ്പ് പ്രചരിച്ച ഗസ് പേപ്പറില്‍ നിന്നുള്ള ഏകദേശം 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. പരീക്ഷയുടെ വിശ്വാസ്യത സംരക്ഷിക്കുന്നതിനായി അന്വേഷണം ശക്തമാക്കുകയും, വിഷയത്തില്‍ സഹകരിക്കാന്‍ തയ്യാറാണെന്നും എന്‍ടിഎ അറിയിച്ചു. പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേട് കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ)ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
മെയ് 7-നാണ് പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള വിവരങ്ങള്‍ എന്‍ടിഎയ്ക്ക് ലഭിച്ചത്. തുടര്‍ന്ന് മെയ് 8ന് കേന്ദ്ര ഏജന്‍സികള്‍ക്ക് വിവരം കൈമാറി.
അതേസമയം, മെയ് 3ന് നടന്ന പരീക്ഷ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നടത്തിയതെന്നും എന്‍ടിഎ വ്യക്തമാക്കി. ജിപിഎസ് സൗകര്യമുള്ള വാഹനങ്ങളിലൂടെയാണ് ചോദ്യപേപ്പര്‍ എത്തിച്ചതെന്നും, പരീക്ഷാ കേന്ദ്രങ്ങളില്‍ സിസിടിവി നിരീക്ഷണവും ബയോമെട്രിക് പരിശോധനയും ഉണ്ടായിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഉയരുന്നതായി അംഗീകരിച്ച എന്‍ടിഎ, അന്വേഷണം പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് സമയം അനുവദിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
മുഖ്യമന്ത്രി തീരുമാനം 24 മണിക്കൂറിനകം? താന്‍ പട്ടികയില്ല; കെ മുരളീധരന്
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
രാഹുല്‍-ഖര്‍ഗെ കൂടിക്കാഴ്ച വൈകിട്ട്, മുഖ്യമന്ത്രി തീരുമാനം ഇന്നറിയാം
നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി; വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനം
മുഖ്യമന്ത്രി തീരുമാനം ഇന്ന്? കോണ്‍ഗ്രസില്‍ നിര്‍ണായക ചര്‍ച്ചകള്‍ ശക്തമെന്ന് കെ സുധാകരന്
മുഖ്യമന്ത്രി പ്രഖ്യാപനം വൈകാതെ; കെ സി വേണുഗോപാലിന് മുന്‍തൂക്കം
പ്രധാനമന്ത്രിയുടെ ഇന്നലത്തെ പ്രസ്താവന കഴിവുകേടിന്റെ തെളിവ്; രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രി ചര്‍ച്ചകള്‍ പൂര്‍ത്തിയായി; ഹൈക്കമാന്‍ഡ് തീരുമാനം അറിയിക്കും: രമേശ് ചെന്നിത്തല
കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര: എതിര്‍പ്പ് അറിയിച്ച് സ്വകാര്യ ബസ് ഉടമ
കനത്ത തോല്‍വിയിലും ആത്മപരിശോധനയില്ല: സിപിഐഎം വിലയിരുത്തലില്‍ ഭരണപരാജയങ്ങളെക്കുറിച്ച് പരാമര്‍ശമില്ല
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്