News Kerala

താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Axenews | താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

by webdesk3 on | 13-04-2026 12:58:54

Share: Share on WhatsApp Visits: 16


 താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി


സംസ്ഥാനത്ത് താപനില ഉയരുമെന്ന പേരില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നും പ്രചരിപ്പിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. താപനില 55 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന തരത്തിലുള്ള പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് അതോറിറ്റി വ്യക്തമാക്കി.

ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില 45 മുതല്‍ 55 ഡിഗ്രി വരെ ഉയരുമെന്ന വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങള്‍ ദുരന്തനിവാരണ നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കരുത്, ചൂട് മൂലം മൊബൈല്‍ ഫോണുകള്‍ പൊട്ടിത്തെറിക്കും, കാറുകളില്‍ ഇന്ധന ടാങ്കുകള്‍ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലാണ് ഈ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്.

എന്നാല്‍ കേരളത്തില്‍ സിവില്‍ ഡിഫന്‍സ് വകുപ്പ് എന്ന പേരിലുള്ള ഔദ്യോഗിക വകുപ്പ് നിലവിലില്ലെന്നും, സിവില്‍ ഡിഫന്‍സ് അഗ്‌നിരക്ഷാസേനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേനയാണെന്നും അതോറിറ്റി വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment