News Kerala

നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

Axenews | നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല

by webdesk3 on | 13-04-2026 12:54:01

Share: Share on WhatsApp Visits: 63


 നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല


കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ വീട്ടില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തില്‍ ജാതിയാധിഷ്ഠിത അധിക്ഷേപങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങള്‍ അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നിതിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ലോണ്‍ ആപ്പ് ആരോപണം അസംബന്ധമാണെന്നും ചെന്നിത്തല വ്യക്തമാക്കി. കുടുംബത്തിന് നിയമനടപടികള്‍ക്കായി എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

സംഭവം ആത്മഹത്യയാണോയെന്ന കാര്യത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും, സമഗ്രമായ അന്വേഷണം നടന്നാല്‍ മാത്രമേ യാഥാര്‍ത്ഥ്യം പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.

കോളജില്‍ ജാതി അധിക്ഷേപം നടക്കുന്നു എന്നത് തന്നെ അപമാനകരമാണെന്നും, യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിതിന്‍ രാജിന്റെ വീട്ടിലേക്ക് ഇതുവരെ കോളജ് അധികൃതര്‍ എത്താത്തത് ദുഖകരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൂക്കോട് സിദ്ധാര്‍ത്ഥിന്റെ മരണവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അത്തരത്തില്‍ നീതി ലഭിക്കാത്ത സാഹചര്യം ഇവിടെ ആവര്‍ത്തിക്കരുതെന്നും, ശക്തമായ നിയമനടപടികള്‍ക്കായി എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment