by webdesk3 on | 13-04-2026 12:56:10
വനിതാ സംവരണ ബില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വനിതാ സംവരണ വിഷയത്തില്‍ രാജ്യം ഒറ്റക്കെട്ടായിരിക്കുകയാണെന്നും, നാരി ശക്തിക്ക് സമര്‍പ്പിക്കുന്ന ഒരു നിര്‍ണായക നീക്കമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യത്തിന്റെ ലക്ഷ്യമെന്നും, 2023-ല്‍ പോലെ ഇത്തവണയും ബില്‍ ഏകകണ്ഠമായി പാസാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വനിതകളുടെ പ്രതിനിധാനം വര്‍ധിക്കുന്നത് ജനാധിപത്യത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 16-ന് ആരംഭിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വനിതാ സംവരണം യാഥാര്‍ഥ്യമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യം ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണെന്നും, 2029 മുതല്‍ സംവരണം നടപ്പാക്കണമെന്ന ആവശ്യം വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ത്രീകള്‍ ജനാധിപത്യത്തിന്റെ ശക്തമായ തൂണുകളാണെന്നും, രാഷ്ട്രപതി മുതല്‍ ധനമന്ത്രി സ്ഥാനത്തോളം വനിതകളുടെ സാന്നിധ്യം ഇതിനകം ശക്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പഞ്ചായത്ത് രാജ് സംവിധാനത്തിലൂടെയും സ്ത്രീശാക്തീകരണം ശക്തിപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ മേഖലകളിലും സ്ത്രീകള്‍ ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, ജല്‍ ജീവന് മിഷന് വിജയത്തില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളും വനിതാ ശാക്തീകരണത്തിനായി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, സ്വാതന്ത്ര്യാനന്തരം രാഷ്ട്രപതി, പ്രധാനമന്ത്രി സ്ഥാനങ്ങളില്‍ വനിതകള്‍ എത്തിയതും രാജ്യത്തിന്റെ മുന്നേറ്റത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്