News Kerala

വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍

Axenews | വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍

by webdesk3 on | 13-04-2026 12:47:14 Last Updated by webdesk3

Share: Share on WhatsApp Visits: 20


വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍



കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകന്‍ ഡോ. എം.കെ. റാമിനെതിരെ വിദ്യാര്‍ത്ഥികള്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. അധ്യാപകന്‍ നിരന്തരം ബോഡി ഷെയ്മിംഗ് നടത്തുകയും വിദ്യാര്‍ത്ഥികളെ അധിക്ഷേപിക്കുകയും ചെയ്തിരുന്നുവെന്നാണ് ആരോപണം.

നിറത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പരിഹസിക്കുന്നതും അപമാനകരമായ പേരുകളില്‍ വിളിക്കുന്നതും പതിവായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്‌കിന്നി തുടങ്ങിയ വിളിപ്പേരുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചതായി ഒരു വിദ്യാര്‍ത്ഥിനി പ്രതികരിച്ചു. ഇതുസംബന്ധിച്ച് കോളജ് ഡീനിന് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് വിദ്യാര്‍ത്ഥിനിയുടെ ആരോപണം.

അതോടൊപ്പം, പെണ്‍കുട്ടികളെ അടിക്കാന്‍ ആണ്‍കുട്ടികള്‍ക്ക് അധ്യാപകന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാത്ത സാഹചര്യമാണുണ്ടായിരുന്നതെന്നും, നിര്‍ബന്ധിതമായി അത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടേണ്ടി വന്നിരുന്നുവെന്നും അവര്‍ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് കോളജില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് സമരം തുടരുന്നു. വിദ്യാര്‍ത്ഥി-യുവജന സംഘടനകളും വനിതാ സംഘടനകളും ക്യാംപസിലേക്ക് എത്തി പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം പുരോഗമിക്കുന്നത്.


Share:

Search

Recent News
Popular News
Top Trending


Leave a Comment