by webdesk2 on | 13-04-2026 07:57:25 Last Updated by webdesk2
മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്ലെയ്ക്ക് രാജ്യം ഇന്ന് വിട നല്‍കും. വൈകിട്ട് നാല് മണിക്ക് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ആശാ ഭോസ്ലെക്ക് അതിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പ്രമുഖര്‍ ഇന്നലെ വസതിയില്‍ എത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ ഇന്നലെ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈല്‍ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത സപര്യയില്‍ പതിനായിരത്തിലധികം ഗാനങ്ങളാണ് ആശാ ഭോസ്ലെ ആലപിച്ചത്. ക്ലാസിക്കല്‍ മുതല്‍ പോപ്പ് വരെയുള്ള ഏത് ശൈലിയും വഴങ്ങുന്ന ആ ശബ്ദം എണ്ണൂറിലധികം ചിത്രങ്ങള്‍ക്ക് മാറ്റുകൂട്ടി.
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം, പത്മവിഭൂഷണ്‍, രണ്ട് ദേശീയ പുരസ്കാരങ്ങള്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ അംഗീകാരങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. ആശാ ഭോസ്ലെയുടെ വിയോഗത്തോടെ ഇന്ത്യന്‍ സംഗീതത്തിലെ ഒരു സുവര്‍ണ്ണ യുഗത്തിനാണ് അന്ത്യമാകുന്നത്.
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
നിതിന്‍ രാജിന്റെ മരണം: മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു
അപകടത്തില്‍പ്പെട്ട യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടപടി വൈകുന്നതില്‍ പൊലീസിനെതിരെ ആരോപണം
ആശാ ഭോസ്ലേ അന്തരിച്ചു
ബസ് സ്റ്റോപ്പില്‍ ഇറങ്ങാന്‍ വൈകിയ വയോധികനെ മര്‍ദിച്ചെന്ന് പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ കേസ്
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം: വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രചാരണം
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട: സണ്ണി ജോസഫ്
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പുകൾ നിരോധിക്കാൻ കേന്ദ്ര നീക്കം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്