News Kerala

വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Axenews | വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

by webdesk3 on | 13-04-2026 12:51:23

Share: Share on WhatsApp Visits: 85


 വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്


കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം ഞെട്ടിക്കുന്നതും അതീവ വേദനാജനകവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതോടൊപ്പം കേരള ആരോഗ്യ സര്‍വകലാശാലയും എന്‍ക്വയറി കമ്മിറ്റി രൂപീകരിച്ച് നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും കര്‍ശനമായി നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.

ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന് വലിയ നഷ്ടമാണെന്നും, ബാധിത കുടുംബത്തിന്റെ ദുഃഖവും നഷ്ടവും അതീവ ഗൗരവമുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി. ജാതിയാധിഷ്ഠിത അധിക്ഷേപങ്ങളും പീഡനങ്ങളും ക്യാമ്പസുകളിലോ സമൂഹത്തിലെ ഏതൊരു ഇടത്തോയും അനുവദിക്കാനാവില്ലെന്നും, ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും മന്ത്രി കുറിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment