News Kerala

നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

Axenews | നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

by webdesk2 on | 13-04-2026 07:45:47

Share: Share on WhatsApp Visits: 7


നിതിന്‍ രാജിന്റെ മരണം:  കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിധിന്‍ രാജിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. നിലവില്‍ പ്രതികളായ രണ്ട് അധ്യാപകര്‍ക്ക് പുറമെ ഹോസ്റ്റല്‍ വാര്‍ഡനും മറ്റൊരു അധ്യാപികയ്ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് നിധിന്റെ പിതാവ് ആരോപിച്ചു. വെള്ളിയാഴ്ചയാണ് അഞ്ചരക്കണ്ടി ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ നിധിനെ കണ്ടെത്തിയത്.

കെട്ടിടത്തില്‍ നിന്ന് വീണിട്ടും ശരീരത്തില്‍ കാര്യമായ പരിക്കുകളോ പൊട്ടലുകളോ ഇല്ലാത്തതാണ് മരണത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും, ഇത് കൊലപാതകമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. 

പ്രതികളായ അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇന്ന് കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. നിധിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് തിരിക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി നിധിന്റെ വീട് സന്ദര്‍ശിക്കുകയും വിഷയത്തില്‍ ഗവര്‍ണറെ കണ്ട് സംസാരിക്കുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.


Share:

Search

Recent News
Popular News
Top Trending


Leave a Comment