by webdesk1 on | 09-09-2024 08:37:38 Last Updated by webdesk1
കൊച്ചി: കേരളത്തിലെ മദ്യവില്‍പ്പനയ്ക്ക് പിന്നാലെ പുതിയ മാര്‍ക്കറ്റുകള്‍ തേടി ബിവറേജസ് കോര്പറേഷന്. ഒരു കാലത്ത് മദ്യനിരോധന മേഖലയായിരുന്ന ലക്ഷദ്വീപിലേക്കാണ് മദ്യം കയറ്റുമതി ചെയ്യാന്‍ ഇപ്പോള്‍ നീക്കം നടക്കുന്നത്.
ടൂറിസം പ്രോത്സാഹിപ്പിക്കാനായി ലക്ഷദ്വീപ് പ്രൊമോഷന് കൗണ്‍സില്‍ ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയിരുന്നു. മദ്യം കയറ്റി അയയ്ക്കുന്നതിന് നിലവില്‍ നിയമം അനുവദിക്കുന്നില്ലാത്തതിനാല്‍ അബ്കാരി നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍.
കൊച്ചിയിലെ വെയര്‍ഹൗസുകളില്‍ നിന്നുള്ള മദ്യമാണു കപ്പല്‍ മാര്‍ഗം ദ്വീപിലെത്തിക്കുക. കേരളത്തിലേതിനു പുറമേ ബെവ്കോയ്ക്ക് അധികവരുമാനമായി ഈ കയറ്റുമതി മാറുമെന്നാണു കണക്കുകൂട്ടല്‍. ഒറ്റത്തവണത്തേക്കുള്ള കയറ്റുമതിക്കാണ് നിലവില്‍ അനുമതി.
ടൂറിസം പ്രചരണാര്‍ഥം വലിയതോതില്‍ മദ്യം ആവശ്യപ്പെട്ട് ലക്ഷദ്വീപ് ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ നേരത്തേ സംസ്ഥാന സര്‍ക്കാരിനു കത്തെഴുതിയിരുന്നു. ഇതേപ്പറ്റി പഠിച്ച എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മദ്യം നല്‍കാമെന്നു കേരളം സമ്മതിച്ചത്.
നിലവിലെ അബ്കാരി നിയമപ്രകാരം മദ്യം കയറ്റി അയ്ക്കാന്‍ കഴിയില്ല. ഇതിനായി നികുതി വകുപ്പ് പ്രത്യേകം ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്