by webdesk1 on | 01-09-2024 09:43:01
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിലുണ്ടായ വെളിപ്പെടുത്തലുകളില്‍ ഏറ്റവും രൂക്ഷമായ പ്രതികരണം നടത്തിയ തെന്നിന്ത്യന്‍ താരമാണ് തമിഴ്നാട്ടിലെ താര സംഘടനയായ നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറി വിശാല്‍. സിനിമാ മോഖലയില്‍ ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കില്‍ ചെരുപ്പ് കൊണ്ട് അടിക്കണമെന്നുമായിരുന്നു വിശാലിന്റെ പ്രതികരണം. താരത്തിന്റെ ഈ അഭിപ്രായ പ്രകടനത്തിന് പിന്നാലെ മുന്‍പ് വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി ശ്രീ റെഡ്ഡി ഇപ്പോള്‍ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ്.
സ്ത്രീലമ്പടനായ അങ്കിളേ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കുമ്പോള്‍ നാക്ക് സൂക്ഷിക്കണമെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ സമൂഹമാധ്യമങ്ങളിലെ പ്രതികരണം. എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചത് എന്തിനാണെന്നും നടി ചോദിക്കുന്നുണ്ട്. കുറച്ചെങ്കിലും മര്യാദകാണിക്കണമെന്നും എക്കാലത്തെയും വലിയ വഞ്ചകനാണ് വിശാല്‍ എന്നുമാണ് ശ്രീ റെഡ്ഡി എക്സിലൂടെ തുറന്നടിച്ചത്.
`സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിള്‍, നിങ്ങള്‍ എക്കാലത്തെയും വഞ്ചകനാണ്... ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങള്‍ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. ജീവിതത്തില്‍ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്? നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്? അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ.. ഒരു സംഘടനയില്‍ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ... കര്‍മ്മഫലം നിങ്ങള്‍ക്ക് കിട്ടും. എന്റെ കയ്യില്‍ ധാരാളം ചെരുപ്പുകള്‍ ഉണ്ട്. ആവശ്യമുണ്ടെങ്കില്‍ അറിയിക്കൂ...` എന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പോസ്റ്റ്.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്