by webdesk3 on | 03-02-2025 11:14:19 Last Updated by webdesk3
ലൈംഗികാരോപണ പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ എംഎല്‍എ മുകേഷ് രാജിവെക്കണമെന്നുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. നിയമപരമായി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവയ്ക്കേണ്ട ആവശ്യമുള്ളൂ എന്നാണ് പി സതീദേവി ഈ വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ധാര്‍മികമായി രാജിവെക്കണോ എന്ന കാര്യത്തില്‍ മുകേഷിന് തീരുമാനിക്കാം എന്നും വനിതാ കമ്മീഷന് അധ്യക്ഷ വ്യക്തമാക്കി.
പീഡനപരാതിയില്‍ എം മുകേഷ് എം എല്‍ എയ്ക്കെതിരായ കുറ്റപത്രത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് പി കെ ശ്രീമതി പറഞ്ഞത് കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്തുവരട്ടെയെന്നും നിയമനടപടികള്‍ തുടരട്ടെ അതില്‍ വേവലാതികള്‍ ഒന്നും വേണ്ടെന്നും പി കെ ശ്രീമതി വ്യക്തമാക്കി.
അതേസമയം ഇന്നലെയായിരുന്നു പ്രത്യേക അന്വേഷണസംഘം മുകേഷിനെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടക്കം അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും, ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്. സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നും എസ്ഐടി പറയുന്നുണ്ട്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ മരട് പൊലീസാണ് കേസെടുത്തിരുന്നത്. താര സംഘടനയായ എഎംഎംഎയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്