by webdesk2 on | 01-02-2025 02:09:28
ഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഐഫോണിന് റെക്കോഡ് വില്‍പ്പന രേഖപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയില്‍ കൂടുതല്‍ ആപ്പിള്‍ സ്റ്റോര്‍ തുറക്കുമെന്ന് ആപ്പിള്‍ കമ്പനി സിഇഒ ടിം കുക്ക്. ആപ്പിളിന് വലിയ രീതിയിലുള്ള വളര്‍ച്ചയാണ് ഇന്ത്യയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ആപ്പിള്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടെന്നും കൂക്ക് വ്യക്തമാക്കി.
ഇന്ത്യന്‍ വിപണിയില്‍ സ്മാര്‍ട്ഫോണ്‍ വില്പന രണ്ടാമതും, കംപ്യൂട്ടര്‍, ടാബ്ലറ്റ് ഉത്പന്നങ്ങളില്‍ മൂന്നാം സ്ഥാനത്തുമാണ് ആപ്പിള്‍. ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റു പോകുന്ന മോഡലാണ് ഐഫോണ്‍ എന്നും കുക്ക് പറഞ്ഞു. ഡിസംബര്‍ പകുതിയോടെ റെക്കോര്‍ഡ് വില്‍പ്പനയാണ് നടന്നത്. രാജ്യത്ത് മൊത്തത്തില്‍ വിറ്റഴിഞ്ഞ ഐഫോണുകളുടെ 23 ശതമാനം ഓഹരിയോടെ 2024 ല്‍ ഇന്ത്യന്‍ വിപണിയെ നയിച്ചത് ആപ്പിള്‍ ആണെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍.
ഡിസംബര്‍ പകുതിയോടെ ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ വിപണിയില്‍ 11 ശതമാനം ഓഹരിയാണ് ആപ്പിളിനുണ്ടായത്. ഫീച്ചറുകള്‍ വിപുലപ്പെടുത്തി ഏപ്രിലോടെ ഇന്ത്യന്‍ വിപണിയില്‍ ആപ്പിളിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ ഇറക്കുന്നുണ്ടെന്നും ടിം കുക്ക് അറിയിച്ചു. ഡിസംബര്‍ പകുതിയോടെ എക്കാലത്തെയും റെക്കോര്‍ഡ് നേട്ടമായ 124. 3 ബില്യണ്‍ ആണ് ആപ്പിള്‍ നേടിയത്. ഒരു വര്‍ഷത്തിന് മുമ്പ് ഒക്ടോബര്‍ - ഡിസംബര്‍ മാസത്തില്‍ 7 ശതമാനം അതായത് 33.91 ബില്ല്യണായി കമ്പനിയുടെ വരുമാനം കുറഞ്ഞിരുന്നു.
ആപ്പിള്‍ ഉത്പന്നമായ മാക് പിസിയുടെ വില്പന 7.78 ബില്ല്യണില്‍ നിന്നും 8.98 ബില്ല്യണായി കൂടുകയും, ഐപാഡിന്റെ വില്‍പ്പന 15 ശതമാനായി കൂടുകയും ചെയ്തു. എന്നാല്‍ ആപ്പിള്‍ ഉത്പന്നങ്ങള്‍ അധികവും നിര്‍മിക്കുന്ന ചൈനയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നേട്ടമാണ് ഉണ്ടായിവരുന്നത്. ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്പനയില് 11 ശതമാനം ഇടിവാണ് ചൈനയില്‍ രേഖപ്പെടുത്തിയത്.
താപനില മുന്നറിയിപ്പ്: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത് - സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
വനിതാ സംവരണ ബില്‍: ചരിത്രപരമായ തീരുമാനം - പ്രധാനമന്ത്രി നരേന്ദ്ര മോദി
നിതിന്‍ രാജിന്റെ വീട് സന്ദര്‍ശിച്ച് രമേശ് ചെന്നിത്തല
വിദ്യാര്‍ത്ഥി മരണം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി - ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
വിദ്യാര്‍ത്ഥിയുടെ മരണം: അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍
വനിതാ സംവരണമല്ല, പ്രശ്നം മണ്ഡല പുനർനിർണയം; കേന്ദ്രത്തിനെതിരേ സോണിയ ഗാന്ധി
പോളിങ് ശതമാന കണക്ക് പുറത്തു വിടണം: തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വി.ഡി സതീശന്
കണ്ണൂരിലെ ബിഡിഎസ് വിദ്യാര്‍ത്ഥിയുടെ മരണം; കുടുംബം മുഖ്യമന്ത്രിയെ കണ്ടേക്കും
പ്രിയ ഗായികക്ക് വിട; ആശാ ഭോസ്ലെയുടെ സംസ്കാരം ഇന്ന്
നിതിന്‍ രാജിന്റെ മരണം: കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്