by webdesk1 on | 14-11-2024 08:00:09
കൊച്ചി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പ്രചാരണത്തിന് ചുക്കാന്‍പിടിച്ച ചേലക്കരയില്‍ റെക്കോഡ് പോളിങ് രേഖപ്പെടുത്തിയപ്പോള്‍ എ.ഐ.സി.സി നേരിട്ട് പ്രചരണം നടത്തിയ വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു. രാത്രി എട്ടുവരെയുള്ള കണക്ക് പ്രകാരം ചേലക്കരയില്‍ 72.77 ശതമാനവും വയനാട്ടില്‍ 64.72ശതമാനവുമാണ് പോളിങ്. വയനാട്ടിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ പോളിങാണിത്.
വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍ ഇന്നലെ വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയില്‍ ഇത്തവണ പോള്‍ ചെയ്തത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ മികച്ച പോളിങ് ശതമാനം ചേലക്കരയിലുണ്ടായതില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടില്‍ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച് വോട്ടിങ് തുടര്‍ന്നു. സുല്‍ത്താന്‍ ബത്തേരി വാകേരി എച്ച്.എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.
വയനാട്ടില്‍ പോളിങ് ശതമാനം കുറഞ്ഞത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. 2019 ല്‍ രാഹുല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. യു.ഡി.എഫ് കേന്ദ്രങ്ങളില്‍ പോളിങ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍.ഡി.എ, എല്‍.ഡി.എഫ് കേന്ദ്രങളിളിലാണ് വോട്ടിങ് ശതമാനം കുറഞ്ഞിരിക്കാമെന്നും വി.ഡി. സതീശന് പറഞ്ഞു.
വയനാട് ലോക്സഭ മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിക്കേണ്ട വോട്ടുകളാണ് കുറഞ്ഞതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് പറഞ്ഞു. രാഹുല്‍ ഗാന്ധി അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പ് ആയതിനാല്‍ ജനം വോട്ട് ചെയ്യാന്‍ വിമുഖത കാട്ടി. എന്‍.ഡി.എയുടെ വോട്ട് കൂട്ടുമെന്നും നവ്യ പറഞ്ഞു.
വയനാടിന്റെ പ്രശ്നങ്ങളില്‍ രാഹുല്‍ ഗാന്ധി കൃത്യമായി ഇടപെട്ടില്ലെന്നും തികഞ്ഞ വിജയ പ്രതീക്ഷയുണ്ടെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സത്യന് മോകേരി പറഞ്ഞു. എത്ര വോട്ടിന് ജയിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ല. അഞ്ച് വര്‍ഷക്കാലം എന്ത് ചെയ്തു എന്ന് ചോദിച്ചിട്ട് മറുപടി ഉണ്ടായില്ല. രാഷ്ട്രീയ വിഷയങ്ങള്‍ പറയാതെ വൈകാരിക തലം ഉണ്ടാക്കി വോട്ട് പിടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചതെന്നും സത്യന് പറഞ്ഞു.
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി; നാഗര്‍കോവിലില്‍ റോഡ് ഷോ ഉടന്‍
ബിഹാറില്‍ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി സത്യപ്രതിജ്ഞ ചെയ്തു
കേരളത്തില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡ് ഉയരത്തില്‍; ആശങ്കയില്‍ കെഎസ്ഇബി
നിതിന്‍ രാജിന്റെ മരണം: ഇടപെടലുമായി ഗവര്‍ണര്‍; കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്