by webdesk2 on | 16-04-2026 11:46:25
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണവിധേയനായ അധ്യാപകന് ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. ഡോ. റാം വിദ്യാര്‍ത്ഥികളോട് അങ്ങേയറ്റം മോശമായാണ് പെരുമാറിയിരുന്നതെന്ന് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്വന്തം മകളെ അധ്യാപകന് വേസ്റ്റ് എന്ന് വിളിച്ചതായും സഹ അധ്യാപകരെക്കൊണ്ട് വിദ്യാര്‍ത്ഥികളെ അധിക്ഷേപിപ്പിച്ചിരുന്നതായും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
നിതിന്‍ രാജിന്റേത് ഒരു കൊലപാതകത്തിന് തുല്യമായ മരണമാണെന്നും നിലവിലെ പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കുടുംബം ആരോപിച്ചു. കേസ് ഒരു സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ഡോ. റാമിനെ പുറത്താക്കണമെന്നുമാണ് രക്ഷിതാക്കളുടെ ആവശ്യം. സംഭവത്തില്‍ പ്രതിഷേധിച്ച് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിക്കുകയും വൈറ്റ് കോട്ട് അഴിച്ച് മാറ്റി പ്രതിഷേധിക്കുകയും ചെയ്തു. നിതിന്‍ രാജിന്റെ സഹപാഠികള്‍ക്കൊപ്പം കോളജിലെത്തിയ രക്ഷിതാക്കളും ചേര്‍ന്ന് ഉടന്‍ തന്നെ കോളജ് മാനേജ്മെന്റിന് ഔദ്യോഗിക പരാതി നല്‍കും.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല
വനിതാസംവരണ ബില്‍ ലോക്സഭയില്‍
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്