News Kerala

മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്

Axenews | മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്

by webdesk3 on | 16-04-2026 01:13:41

Share: Share on WhatsApp Visits: 13


മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്



തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടെന്നും മുന്നണി അധികാരത്തിലെത്തുമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. ഒരു ടെലിവിഷന്‍ ചാനലിനോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തള്ളി അദ്ദേഹം പറഞ്ഞു, തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ അതുസംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂവെന്ന്. പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ ശരിയല്ലെന്നും, ഇത്തരം കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ മാത്രമേ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉചിതമായ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തന്നെ എടുക്കുമെന്നും, മുതിര്‍ന്ന നേതാക്കള്‍ മാതൃകാപരമായി പെരുമാറണമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ചേരിതിരിഞ്ഞുള്ള ആഭ്യന്തര പോരാട്ടങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും, ഇപ്പോള്‍ അഭിപ്രായങ്ങള്‍ പരസ്യമായി പറയേണ്ട ഘട്ടമല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

കെ.സി.യെ പിന്തുണച്ചുള്ള നീക്കങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്ന് ദീപ ദാസ് മുന്‍ഷി നിര്‍ദേശം നല്‍കിയതായും അദ്ദേഹം വെളിപ്പെടുത്തി.


Share:

Search

Recent News
Popular News
Top Trending


Leave a Comment