by webdesk3 on | 16-04-2026 12:59:06 Last Updated by webdesk2
വിവാദങ്ങളും ശക്തമായ പ്രതിഷേധങ്ങളും നടന്നു കൊണ്ടിരിക്കെ വനിതാസംവരണ ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍. നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ആണ് ബില്‍ അവതരിപ്പിക്കുക. ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പിലൂടെ സഭയുടെ അനുമതി ലഭിച്ചു.
ബില്‍ അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തി. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തന്നെ ബാധിക്കുന്ന നീക്കമാണിതെന്ന് ആരോപിച്ച പ്രതിപക്ഷം, ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു. എന്നാല്‍ ബില്ലിനെതിരായ വിമര്‍ശനങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
സമൂഹത്തിലെ മുസ്ലിംകളും പിന്നാക്ക വിഭാഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ക്കായി പ്രത്യേക സംവരണം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. മതാടിസ്ഥാനത്തില്‍ സംവരണം അനുവദിക്കാനാകില്ലെന്നാണ് ഇതിന് കേന്ദ്രത്തിന്റെ മറുപടി. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി.
ഇതിനിടെ, ബില്ലിനെതിരെ പ്രതിഷേധിച്ച് ഡിഎംകെ അംഗങ്ങള്‍ കറുത്ത വസ്ത്രം ധരിച്ചാണ് ലോക്സഭയിലെത്തിയത്. ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചര്‍ച്ചയ്ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കും.
നിയമനിര്‍മാണ സഭകളിലെ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചാണ് വനിതാസംവരണം നടപ്പാക്കാനുള്ള സര്‍ക്കാര്‍ പദ്ധതി. എന്നാല്‍ മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്ന രീതിയിലാണ് സംവരണം നടപ്പാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തുന്നു.
ലോക്സഭയില്‍ ഈ വിഷയത്തില്‍ ഏകദേശം 18 മണിക്കൂര്‍ നീളുന്ന ചര്‍ച്ച നടക്കും. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും.
സംസ്ഥാനത്ത് കടുത്ത ചൂട്: ഞായറാഴ്ച വരെ യെല്ലോ മുന്നറിയിപ്പ്
സ്വത്ത് വിവാദം: അന്വേഷണം സ്വാഗതം ചെയ്യുന്നു ജി. സുധാകരന്
തമിഴ്നാട് തിരഞ്ഞെടുപ്പ് ചൂട്: വിജയ് നാളെ കടലൂരില്‍ പ്രചാരണത്തിന് എത്തും
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് പാടില്ലെന്ന് കോടതി ഉത്തരവുണ്ട്: കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് സംഭവം: നിതിന്‍ രാജിനോട് പ്രിന്‍സിപ്പല്‍ കയര്‍ത്തു സംസാരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വാല്‍പ്പാറ ദുരന്തം: പൊതുദര്ശനത്തില് കണ്ണീര്‍ക്കാഴ്ച
കേരളത്തില്‍ വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍
വാല്‍പ്പാറ അപകടം: അധ്യാപകര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നാട്; പൊട്ടിക്കരഞ്ഞ് വിദ്യാര്‍ഥികള്‍
നിതിന്‍ രാജിന്റെ മരണം: ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍
വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; രാവിലെ 9 മുതല്‍ പൊതുദര്‍ശനം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്