News Kerala

കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Axenews | കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

by webdesk3 on | 16-04-2026 01:10:43

Share: Share on WhatsApp Visits: 20


 കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ തോത് ആശങ്കാജനകമായി ഉയരുന്നതായി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഏപ്രില്‍ 16 ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 8 ആയി രേഖപ്പെടുത്തിയതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം (കൊട്ടാരക്കര), പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂര്‍), കോട്ടയം (ചങ്ങനാശ്ശേരി), ഇടുക്കി (മൂന്നാര്‍), പാലക്കാട് (തൃത്താല) എന്നീ പ്രദേശങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് നിലവിലുള്ളത്. ഈ മേഖലകളില്‍ നേരിട്ട് സൂര്യപ്രകാശം ഏറ്റുവാങ്ങുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതിനുപുറമേ, എറണാകുളം (കളമശ്ശേരി), തൃശ്ശൂര്‍ (ഒല്ലൂര്‍), മലപ്പുറം (പൊന്നാനി) എന്നിവിടങ്ങളില്‍ യുവി സൂചിക 7 ആയി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളില്‍ യുവി ഇന്‍ഡക്‌സ് 6 ആയി രേഖപ്പെടുത്തി.

യുവി സൂചിക ഉയരുന്നത് സൂര്യതാപം, ചര്‍മ്മരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.


Share:

Search

Recent News
Popular News
Top Trending


Leave a Comment