News Kerala

നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

Axenews | നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്

by webdesk3 on | 16-04-2026 01:06:29

Share: Share on WhatsApp Visits: 22


 നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്


കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. കേസില്‍ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലുള്ള ക്ലിനിക്കിലേക്ക് ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

ജാതി വെറിയന്‍ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്‌ലെക്‌സ്‌ബോര്‍ഡ് ഉയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പൊലീസ് മുന്‍കരുതലായി ക്ലിനിക്കിന്റെ ഷട്ടര്‍ അടച്ച് സുരക്ഷ ഉറപ്പാക്കിയിരുന്നുവെങ്കിലും, പ്രവര്‍ത്തകര്‍ മറ്റൊരു കെട്ടിടം വഴിയാണ് ക്ലിനിക്കിലെത്തിയത്. റാമിന്റെ കോലം കൊണ്ടുവന്ന പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ തുടരുകയാണ്.

ഇതിനിടെ, ഡോ. റാം ഉള്‍പ്പെടെ മൂന്ന് അധ്യാപകരെ പുറത്താക്കണമെന്ന ആവശ്യവുമായി അഞ്ചരക്കണ്ടിയിലെ ദന്തല്‍ കോളജ് വിദ്യാര്‍ത്ഥികളും രംഗത്തെത്തി. പ്രത്യേക ഇമെയില്‍ ഐഡിയിലേക്ക് 150-ലധികം പരാതികള്‍ ലഭിച്ചതായി വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു.

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി. റാമിനെ ഉടന്‍ പിരിച്ചുവിടുക, മറ്റു ആരോപണ വിധേയരായ അധ്യാപകരെ പുറത്താക്കുക, നിതിന്‍ രാജിന്റെ മരണത്തില്‍ സുതാര്യമായ അന്വേഷണം നടത്തുക, കോളജില്‍ പി.ടി.എ രൂപീകരിക്കുക, ക്യാമ്പസില്‍ സംഘടന പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക എന്നിവയാണ് വിദ്യാര്‍ത്ഥികളുടെ പ്രധാന ആവശ്യങ്ങള്‍.


Share:

Search

Recent News
Popular News
Top Trending


Leave a Comment