News Kerala

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല

Axenews | മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല

by webdesk3 on | 16-04-2026 01:02:47

Share: Share on WhatsApp Visits: 86


 മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല


മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം ചര്‍ച്ചകള്‍ വിജയത്തിനായി കാത്തിരിക്കുന്ന ലക്ഷോപലക്ഷം പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും മനോവീര്യം തകര്‍ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കെ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന്, കെ സുധാകരന്‍ തന്റെ നല്ല സുഹൃത്താണെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. സമൂഹമാധ്യമങ്ങളോട് ബഹുമാനമുണ്ടെന്നും, അവ വഴി നടത്തിയ പ്രചരണം കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വോട്ടെണ്ണലിന് മുന്‍പ് ഇത്തരം വിവാദങ്ങള്‍ ഉയര്‍ത്തുന്നത് അനാവശ്യമാണെന്നും, താന്‍ ഈ വിഷയത്തില്‍ പങ്കാളിയല്ലെന്നും ആരുടെയും പേരില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. എല്ലാ നേതാക്കളും ഇത്തരം വിവാദങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ അല്ലെന്നും, കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഇതിനായി നിശ്ചിതമായ സംവിധാനങ്ങളുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണവും മുഖ്യമന്ത്രി തെരഞ്ഞെടുപ്പും സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും, അത് എല്ലാവരും അംഗീകരിക്കുന്നതാണ് പാര്‍ട്ടി പാരമ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Share:

Search

Recent News
Popular News
Top Trending


Leave a Comment