by webdesk2 on | 16-04-2026 11:14:04
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പ്രതിപക്ഷം രാഷ്ട്രീയ ഒഴികഴിവുകള്‍ പറയരുതെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. ഇന്ന് പാര്‍ലമെന്റില്‍ ആരംഭിച്ച പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ഇതൊരു ചരിത്ര ദിനമാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭേദചിന്തകള്‍ മറന്ന് ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല പുനര്‍നിര്‍ണ്ണയത്തെ (Delimitation) കുറിച്ച് തെറ്റായ പ്രചാരണങ്ങള്‍ നടത്തി ദക്ഷിണേന്ത്യയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കരുതെന്ന് കിരണ്‍ റിജിജു പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്റെ പേരില്‍ വനിതാ സംവരണത്തെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഒരു സംസ്ഥാനത്തോടും വിവേചനം കാണിക്കില്ലെന്നും എല്ലാവര്ക്കും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം സബ്കാ സാത്ത്, സബ്കാ വികാസ് ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്തി വനിതാ സംവരണം നടപ്പിലാക്കാനാണ് പുതിയ ഭരണഘടനാ ഭേദഗതി ബില്ലിലെ വ്യവസ്ഥ. എന്നാല്‍, മണ്ഡല പുനര്‍നിര്‍ണ്ണയം തിരക്കിട്ട് നടത്തുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞേക്കുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല
വനിതാസംവരണ ബില്‍ ലോക്സഭയില്‍
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലക്ഷങ്ങൾ വിശ്വസിക്കുന്ന ആചാരം തെറ്റെന്ന് പറയുക ബുദ്ധിമുട്ടേറിയ കാര്യം; ശബരിമല കേസിൽ ചീഫ് ജസ്റ്റിസ്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്