by webdesk1 on | 12-11-2024 08:16:41
കൊച്ചി: ഒളിമ്പിക്സ് മാതൃകയില്‍ നടത്തിയ പ്രഥമ കേരള സ്കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്മാരായി. ഗയിംസ് മത്സരങ്ങളിലെ മുന്നേറ്റത്തില്‍ 1,935 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാമത് എത്തിയത്. 848 പോയിന്റുമായി തൃശൂര്‍ രണ്ടാമതും 803 പോയിന്റുമായി മലപ്പുറവുമാണ് മൂന്നാമത്.
അത്ലറ്റിക്സില് മലപ്പുറം ചാമ്പ്യന്മാര് ചരിത്രത്തില്‍ ആദ്യമായി ഒന്നാമത് എത്തി. 247 പോയിന്റാണ് മലപ്പുറം സ്വന്തമാക്കിയത്. 2130 പോയിന്റുമായി പാലക്കാട് ആണ് രണ്ടാമത്. മൂന്നാമതുള്ള എറണാകുളത്തിന് 73 പോയിന്റുകളാണുള്ളത്. ഗെയിംസ് ഇനത്തിലും തിരുവനന്തപുരമാണ് ഒന്നാമത്. 1213 പോയിന്റുകളാണ് തിരുവനന്തപുരത്തിനുള്ളത്. തൃശൂര്‍ കണ്ണൂര്‍ ജില്ലകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സ്കൂള്‍ വിഭാഗത്തില്‍ മലപ്പുറം കടകശേരി ഐഡിയല്‍ സ്കൂളാണ് ഒന്നാമത്. നാവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ ആണ് രണ്ടാമത്. കോതമംഗലം മാര്‍ ബേസില്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തായി. കഴിഞ്ഞ തവണ പാലക്കാടിനായിരുന്നു അത്ലറ്റ്ക്സില് കിരീട നേട്ടം. മലപ്പുറം രണ്ടാം സ്ഥാനവും കോഴിക്കോട് മൂന്നാം സ്ഥാനവും നേടി.
അതേസമയം സ്കൂളുകള്‍ക്ക് പോയിന്റ് നല്‍കിയതിലെ തര്‍ക്കത്തെ തുടര്‍ന്ന് കായിക മേളയുടെ സമാപന ചടങ്ങ് അലങ്കോലമായി. വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പോലീസ് മര്‍ദ്ദിച്ചതായി വിദ്യാര്‍ഥികള്‍ പരാതിപ്പെട്ടു. എന്നാല്‍ പോലീസ് ഇത് നിക്ഷേധിച്ചു.
പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന തിരുനാവായ നാവാമുകുന്ദ സ്കൂളിനെ തഴഞ്ഞ് അരുവിക്കര ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയില്‍ ജി.വി. രാജ സ്കൂളിന്റെ പേരില്ലായിരുന്നു എന്നാണ് ആരോപണം.
തിരുനാവായ നാവാമുകുന്ദ സ്കൂളിനൊപ്പം കോതമംഗലം മാര്‍ ബേസില്‍ സ്കൂളും പ്രതിഷേധവുമായി രംഗത്തെത്തി. ജി.വി. രാജ സ്കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ കളിയുണ്ടെന്നാണ് പരാതി. മാധ്യമങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ കാണിച്ചു തന്നേനേ എന്ന് വിദ്യാര്‍ഥികളെ പോലീസ് ഭീഷണിപ്പെടുത്തിയതായി മാതാപിതാക്കള്‍ ആരോപിച്ചു.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനാവശ്യം; ഫലത്തിന് ശേഷം തീരുമാനം: സണ്ണി ജോസഫ്
കേരളത്തില്‍ അള്‍ട്രാവയലറ്റ് വികിരണം ഉയരുന്നു; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധം ശക്തം; ഡോ. റാമിന്റെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്
മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യം: രമേശ് ചെന്നിത്തല
വനിതാസംവരണ ബില്‍ ലോക്സഭയില്‍
മകളെ വേസ്റ്റ് എന്ന് വിളിച്ചു; ഡോ. റാമിനെതിരെ രക്ഷിതാക്കള്‍
വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താന്‍ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്: കിരണ്‍ റിജിജു
തിരുവനന്തപുരത്ത് യുവാവിനെ സഹോദരങ്ങള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
അമേരിക്കയെ മറികടന്നു; ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന
സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്