by webdesk3 on | 07-07-2026 01:42:58
തിരുവനന്തപുരം: വയനാട് കള്ളാടിയിലെ തുരങ്കപാത നിര്‍മാണ മേഖലയിലെ മണ്ണ് കൂമ്പാരം നീക്കം ചെയ്യാന്‍ രണ്ടുതവണ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീര്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ നല്‍കിയിട്ടും കരാറുകാര്‍ അത് പാലിച്ചില്ലെന്നും, ഇതുസംബന്ധിച്ച യോഗങ്ങളുടെ മിനിറ്റ്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടതായും മന്ത്രി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പിനെ നോക്കുകുത്തിയാക്കിയാണ് കരാറുകാര്‍ പ്രവര്‍ത്തിച്ചതെന്നും, പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേക്കാണെന്നും മന്ത്രി ആരോപിച്ചു.
ശക്തമായ മഴയെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ നിര്‍ത്തിവെച്ച് തൊഴിലാളികളെ സുരക്ഷിതമായി മാറ്റിയതിനാല്‍ അപകടസമയത്ത് എഞ്ചിനീയര്‍മാരും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് സ്ഥലത്തുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിനെ അനാവശ്യമായി കുറ്റപ്പെടുത്തരുതെന്നും, നിര്‍മാണ പ്രവര്‍ത്തനത്തിന്റെ നിര്‍വഹണത്തില്‍ വകുപ്പ് നേരിട്ട് ഭാഗമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്ധതിക്ക് ആവശ്യമായ പരിസ്ഥിതി അനുമതികള്‍ നല്‍കിയത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി നിര്‍ത്തിവെച്ചത് നിര്‍ണായക തീരുമാനമായിരുന്നുവെന്ന് പൊതുമരാമത്ത് വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അതീല അബ്ദുല്ല പറഞ്ഞു. പ്രദേശത്തെ സാഹചര്യം പലതവണ യോഗം ചേര്‍ന്ന് വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളാടി തുരങ്കപാത: മണ്ണ് നീക്കാന്‍ രണ്ടുതവണ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി പി.കെ. ബഷീര്‍
വയനാട് കള്ളാടിയില്‍ വീണ്ടും കനത്ത മഴ; രക്ഷാപ്രവര്‍ത്തനം ദുഷ്കരം, കൂടുതല്‍ പേര് കുടുങ്ങിയതായി ആശങ്ക
കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും
വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്