by webdesk3 on | 07-07-2026 01:33:32
വയനാട്: വയനാട് കള്ളാടിയില്‍ ഉണ്ടായ മണ്ണിടിച്ചില്‍ സ്വാഭാവിക ദുരന്തമല്ലെന്നും മനുഷ്യനിര്‍മിത അപകടമാണെന്നും മന്ത്രി ടി. സിദ്ദിഖ് ആരോപിച്ചു. തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റവന്യൂ മന്ത്രിക്കൊപ്പം താനും വയനാട്ടിലേക്ക് പോകുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ആറുപേര്‍ മേപ്പാടി മിംസ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു.
കിരണ്‍ കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ്, രജനീഷ്, തന്മയി ഘോഷ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫിന്റെ കോഴിക്കോട്, വയനാട് ടീമുകള്‍ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടറും സ്ഥലത്തെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് ശേഖര്‍ കുര്യാക്കോസ് വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണെന്നും ഫയര്‍ ഫോഴ്സും വ്യാപകമായ തെരച്ചില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
തുരങ്കപാത നിര്‍മാണത്തിന്റെ ഭാഗമായി മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതിനെതിരെ തുടക്കത്തില്‍ തന്നെ കൊങ്കണ്‍ അധികൃതരുമായി നടത്തിയ യോഗങ്ങളില്‍ സര്‍ക്കാര്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിലേക്ക് നയിച്ച വീഴ്ച സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് വ്യക്തമാക്കി.
കള്ളാടി തുരങ്കപാത: മണ്ണ് നീക്കാന്‍ രണ്ടുതവണ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി പി.കെ. ബഷീര്‍
വയനാട് കള്ളാടിയില്‍ വീണ്ടും കനത്ത മഴ; രക്ഷാപ്രവര്‍ത്തനം ദുഷ്കരം, കൂടുതല്‍ പേര് കുടുങ്ങിയതായി ആശങ്ക
കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തമെന്ന് മന്ത്രി ടി. സിദ്ദിഖ്
വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴ തുടരും
വയനാട്ടില്‍ മണ്ണിടിച്ചില്‍; രണ്ട് മരണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാര്‍ നേരിട്ടെത്തും
വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം മണ്ണിടിച്ചില്‍: നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു
മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
അയോധ്യ സംഭാവന കൊള്ള: രാമക്ഷേത്രത്തിലെ സാമ്പത്തിക വിവരങ്ങള്‍ പുറത്തുവിട്ട് ട്രസ്റ്റ് അധികൃതര്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചേക്കും; പരാതിപരിഹാരത്തിന് സ്വതന്ത്ര ഫോറവും ട്രിബ്യൂണലും
വേണുഗോപാല്‍ ഒഴിഞ്ഞ കോണ്‍ഗ്രസ് സീറ്റ് ബി.ജെ.പി പിടിച്ചെടുക്കുമോ?.. ജോര്‍ജ് കുര്യന് മധ്യപ്രദേശില്‍നിന്ന് മത്സരിക്കും
ആര്‍ബിസിയെ മോഹിച്ച് റിങ്കു; പുതിയ ഫ്രാഞ്ചൈസിയിലേക്ക് സൂചന നല്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം
അപൂര്‍വ്വ നേട്ടത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം `ആറാടി` ഉര്‍വശി
രണ്ട് വര്‍ഷത്തിനിടെ ഒരേ രോഗത്തിന് വീണ്ടും ആരോഗ്യ അടിയന്തിരാവസ്ഥ; എംപോക്സിനെ ഭയന്ന് ലോകം
ബാറുകളില്‍ നിന്ന് കിട്ടാന്‍ 367 കോടി: പിരിച്ചെടുക്കാന്‍ സര്‍ക്കാരിന് മനസില്ല; നികുതി കുടിശിക കൂടുതല്‍ ആര്‍ക്കെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ നികുതി വകുപ്പ്
കാശ്മീരില്‍ നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍: രാഹുലും ഖാര്‍ഗെയും ഇന്ന് ജമ്മുവില്‍; നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം പിളരുമോ?
ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് പ്രിയര്‍: വരിക്കാരുടെ എണ്ണത്തിലും ഉപയോഗത്തിലും വന്‍ വര്‍ധനവ്; റിപ്പോര്‍ട്ട് പുറത്തുവിട്ട് ട്രായ്